കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണും കാതും ആറ്റുകാലിലേക്ക്, വന്‍ഭക്തജനതിരക്ക്, തിരക്ക് നിയന്ത്രിക്കാന്‍ പിങ്ക് വളന്റിയര്‍മാരും

വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കായി ജനലക്ഷങ്ങളാണ് അനന്തപുരിയില്‍ എത്തിയിട്ടുള്ളത്. രാവിലെ 10.45നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്കു 2.15 നാണ് നൈവേദ്യം.

  • By Nihara
Google Oneindia Malayalam News

ഭക്തി നിര്‍ഭരമായി തലസ്ഥാന നഗരി. പാതയോരങ്ങളിലെല്ലാം പൊങ്കാലയടുപ്പുകളുടെ നീണ്ട നിര. അനന്തപുരി ഇനി കണ്‍തുറക്കുന്നത് ആ പുണ്യ കാഴ്ചയിലേക്ക്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കായി ജനലക്ഷങ്ങളാണ് അനന്തപുരിയില്‍ എത്തിയിട്ടുള്ളത്. രാവിലെ 10.45നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്കു 2.15 നാണ് നൈവേദ്യം. ദിവസങ്ങള്‍ക്കു മുമ്പു തന്നെ ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും പൊങ്കാല അടുപ്പുകളാല്‍ നിറഞ്ഞിരുന്നു.

ദൂരസ്ഥലങ്ങളില്‍ നിന്നും മറ്റുമായി ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായി എത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് സാധനങ്ങള്‍ പരമാവധി ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായാണ് ഇത്തവണത്തെ പൊങ്കാല നടത്തുന്നത്. കെഎസ്ആര്‍ടിസിയും റെയില്‍വേയും പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോ മീറ്റര്‍ അകലെ കിള്ളിയാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ലോകശ്രദ്ധ നേടി

ലോകശ്രദ്ധ നേടി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങെന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

ആപത്തുകള്‍ ഒഴിഞ്ഞുമാറും

ആപത്തുകള്‍ ഒഴിഞ്ഞുമാറും

പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചടങ്ങില്‍ പൊങ്കാല അര്‍പ്പിക്കുന്നതിനായി ലക്ഷക്കണക്കിന് ഭക്തരാണ് അനന്തപുരിയിലേക്കെത്തുന്നത്.

പൊങ്കാലയെക്കുറിച്ച്

പൊങ്കാലയെക്കുറിച്ച്

കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്.

ഐതിഹ്യം

ഐതിഹ്യം

മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്. തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്.ശ്രീപാര്‍വതിയുടെ അവതാരമായ കണ്ണകിയാണ് ആറ്റുകാലിലും ഉള്ളതെന്നാണ് വിശ്വാസം. ദാരികാ വധത്തിന് ശേഷം സൗമ്യഭാവത്തില്‍ വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.

ആചാരം

ആചാരം

ദ്രാവിഡ ജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. ആത്മസമര്‍പ്പണവും അതിലുപരി മോക്ഷം നേടുമെന്നുമുള്ള വിശ്വാസവും പൊങ്കാലയ്ക്ക് പിന്നിലുണ്ട്.

വനിതാ കമാന്‍ഡോകളും

വനിതാ കമാന്‍ഡോകളും

പൊങ്കാല അര്‍പ്പിക്കുന്നതിനായി നാടും നഗരലും ഒരുങ്ങിയപ്പോള്‍ വനിതാ കമാന്‍ഡോകളെ അടക്കം നിരത്തി വന്‍സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. 200 പിങ്ക് വളന്റിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഒരുക്കിയിട്ടുണ്ട്.

English summary
Thousands of devotees from across the world have gathered at Attukal, Thiruvananthapuram, for Attukal pongala festival.The festivities marking the pongala will begin with the purification ceremony (sudha punyaham) at 9.15am.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X