കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ കളി തുടങ്ങി.. ആദ്യം കോട്ടയം, പിന്നാലെ തിരുവനന്തപുരത്തും.. വിട്ടുകൊടുക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം; തീപാറുന്ന പോരാട്ടമായിരുന്നു ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടന്നത്. ഏത് വിധേനയും അധികാരം പിടിക്കാൻ ബിജെപി സകല അടവും പുറത്തെടുത്തപ്പോൾ എൻഡിഎയെ പുറത്താക്കാനുള്ള മറുതന്ത്രങ്ങൾ സിപിഎമ്മും പയറ്റി. ഫലം വന്നോപ്പോൾ ബിജെപിയുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. എൽഡിഎഫ് ആകട്ടെ കുത്തനെ സീറ്റുയർത്തി കോർപറേഷൻ ഭരണം പിടിക്കുകയും ചെയ്തു. അതേസമയം ഭരണം പിടിച്ചെങ്കിലും മേയർ സ്ഥാനത്തിനായി എൽഡിഎഫിൽ പിടിവലി തുടങ്ങി കഴിഞ്ഞു.

കോർപറേഷൻ ഭരണം

കോർപറേഷൻ ഭരണം

51 സീറ്റ് കേവല ഭൂരിപക്ഷത്തിന് വേണമെന്നിരിക്കെ 52 സീറ്റ് നേടിയാണ് ഇത്തവണ എൽഡിഎഫ് കോർപ്പറേഷൻ ഭരണം പിടിച്ചത്. അതായത് 2015 നെക്കാൾ 9 സീറ്റുകൾ അധികം നേടിയത്. കഴിഞ്ഞതവണ 43 സീറ്റുകളായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചിരുന്നത്. എൻഡിഎ 35 സീറ്റിൽ ജയിച്ചപ്പോൾ യുഡിഎഫിന് കിട്ടയത് വെറും പത്ത് സീറ്റാണ്.

പങ്കിടണമെന്ന്

പങ്കിടണമെന്ന്

അതേസമയം എൽഡിഎഫ് വലിയ വിജയം നേടിയെങ്കിലും മേയർ സ്ഥാനത്തിനായി മുന്നണിയിൽ അവകാശം ഉയർത്തിയിരിക്കുകയാണ് സിപിഐ. ഒരു വർഷത്തേക്ക് മേയർ സ്ഥാനം പങ്കിടണമെന്നാണ് സിപിഐയുടെ ആവശ്യം.സിപിഎമ്മിന് തനിച്ച് തിരുവനന്തപുരത്ത് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് സിപിഐയുടെ നീക്കം.

കഴിഞ്ഞ തവണ ആറ്

കഴിഞ്ഞ തവണ ആറ്

പാർട്ടിക്ക് തിരുവനന്തപുരത്ത് 9 അംഗങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ മേയർ സ്ഥാനത്ത് അർഹത ഉണ്ടെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ 6 അംഗങ്ങളായിരുന്നു സിപിഐക്ക് ഉണ്ടായിരുന്നത്. മേയർ പദവി സംബന്ധിച്ച പാർട്ടി ജില്ലാ നേതൃയോഗത്തിന്റെ ശുപാർശ സംസ്ഥാന നേതത്വം സിപിഎമ്മിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്.

കൊല്ലത്തും തൃശ്ശൂരും

കൊല്ലത്തും തൃശ്ശൂരും

അതേസമയം തലസ്ഥാനത്ത് മാത്രമല്ല കഴിഞ്ഞ തവണ ലഭിച്ച കൊല്ലം, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍ പദവികളും സിപിഐ ആവശ്യപ്പെടാനുള്ള സാധ്യത ഉണ്ട്. നേരത്തേ രണ്ടിടത്തും ഇരു പദവികളും സിപിഎമ്മും സിപിഐയും പങ്കിടുകയായിരുന്നു.

സിപിഎം തയ്യാറാകുമോ?

സിപിഎം തയ്യാറാകുമോ?

എന്നാൽ ഇത്തവണ തനിച്ച് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ പദവികൾ വിട്ടുകൊടുക്കൻ സിപിഎം തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും. അതേസമയം ജില്ലാ പഞ്ചായത്തിലും പിടിമുറുക്കാൻ തന്നെയാണ് സിപിഐയുടെ തിരുമാനം.

അർഹത ഉണ്ടെന്ന്

അർഹത ഉണ്ടെന്ന്

കഴിഞ്ഞ തവണ 7 ജില്ലാ പഞ്ചായത്തായിരുന്നു എൽഡിഎഫിന് ലഭിച്ചിരുന്നത്. ഇതിക്കുറി 11 ആയിട്ടുണ്ട്. കൂടുതൽ മുന്നേറ്റം നടത്തിയ സാഹചര്യത്തിൽ ഒരു സീറ്റ് തങ്ങൾക്ക് ലഭിക്കാനുള്ള അർഹത ഉണ്ടെന്ന് സിപിഐ നേതത്വം വ്യക്തമാക്കുന്നു.

കോട്ടയത്തും അവകാശവാദം

കോട്ടയത്തും അവകാശവാദം

അതേസമയം ഇക്കുറി അഭിമാന പോരാട്ടത്തിന് വഴിയൊരുങ്ങിയ കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദം കേരള കോൺഗ്രസിന് തന്നെയാകും ലഭിച്ചേക്കുക.
നേരത്തേ പ്രസിഡന്റ് പദവി പങ്കിടുമ്പോള്‍ സിപിഐയെ പരിഗണിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു.

'അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ''അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ'

Recommended Video

cmsvideo
കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam
സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ

കോട്ടയം ജില്ലാ പഞ്ചായത്തിലെ നിലവിലെ സീറ്റ് നില സിപിഎം -6, കേരളാ കോണ്‍ഗ്രസ് എം -5, സിപിഐ - 3 എന്നിങ്ങനെയാണ്. കഴിഞ്ഞ തവണ ഒരു സീറ്റായിരുന്നു സിപിഐക്ക് ഉണ്ടായിരുന്നത്. ഇതാണ് ഇക്കുറി 3 ആയത്. അതുകൊണ്ട് അര്‍ഹമായ പരിഗണന സിപിഐയ്ക്ക് കിട്ടണമെന്നാണ് പാർട്ടി അവകാശപ്പട്ടത്.

'ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്', കരുണാകരനെക്കുറിച്ച് മുരളീധരൻ'ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്', കരുണാകരനെക്കുറിച്ച് മുരളീധരൻ

അഭയ കൊലക്കേസ്‌ പ്രതികളെ കൈവിടാതെ കോട്ടയം അതിരൂപത; ആരോപണങ്ങള്‍ അവശ്വസനീയമെന്ന്‌ പ്രതികരണംഅഭയ കൊലക്കേസ്‌ പ്രതികളെ കൈവിടാതെ കോട്ടയം അതിരൂപത; ആരോപണങ്ങള്‍ അവശ്വസനീയമെന്ന്‌ പ്രതികരണം

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും; ലോക്‌സഭയിലേക്ക് ഷംസുദ്ദീന്‍, മുസ്ലിം ലീഗില്‍ വന്‍ മാറ്റംകുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും; ലോക്‌സഭയിലേക്ക് ഷംസുദ്ദീന്‍, മുസ്ലിം ലീഗില്‍ വന്‍ മാറ്റം

English summary
thiruvanathapuram corporation mayor seat should shared says CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X