തിരുവഞ്ചൂര്‍ വീണ്ടുമൊരു മിസ്ഡ് കോള്‍ വിവാദത്തില്‍

ഏറെ പൊല്ലാപ്പ് സൃഷ്ടിച്ച ആ മിസ്ഡ് കോള്‍, കോളായ കഥ തിരുവഞ്ചൂര്‍ ഒരുവിധം നിയമത്തെയും ജനങ്ങളെയും വിശ്വസിപ്പിച്ചു പിടിച്ചു നില്‍ക്കുമ്പോഴാണ് വീണ്ടുമൊരു മിസ്ഡ് കോള്‍ വിവാദം. ഇപ്രാവശ്യം വിളിച്ചത് വിവാദ ദല്ലാള്‍ ടിജി നന്ദകുമാറിനെയാണ്. വിഎസ് മുഖ്യമന്ത്രിയായിരിക്കെ റിലായന്‍സിന് ഡറ്റാസെന്റര്‍ കൈമാറിയ കേസിലെ വിവാദനായകനാണ് ടിജി നന്ദകുമാര്‍
കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് തിരുഞ്ചൂരുമായി ടിജി നന്ദകുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ പിസി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ തിരുവഞ്ചൂര്‍, അങ്ങനെ തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ പിസി ജോര്‍ജിനെ വെല്ലുവിളിക്കുകയും ചെയ്തു. അതേസമയം, താന്‍ തിരുവഞ്ചൂരുമായി ഗസ്റ്റ് ഹൗസില്‍ അരമണിക്കൂറോളം കൂടിക്കാഴ്ചനടത്തിയെന്ന് ടിജി നന്ദകുമാറും പറയുന്നു.
അപ്പോള്‍ തിരുവഞ്ചൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'ഫോണില്‍ അരമണിക്കൂര്‍ സംസാരിച്ചെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ സത്യമായിരിക്കാം. അതെന്റെ സംസ്‌കാരമാണ്. ഒരു മിസ്ഡ് കോള്‍ കണ്ടാല്‍ ഞാന്‍ തിരിച്ചു വിളിക്കും അതിപ്പോള്‍ കുറ്റവാളിയാണോ എന്ന് അന്വേഷിക്കാറില്ല'. ഫോണിലും അരമണിക്കൂര്‍ സംസാരിച്ചിട്ടുണ്ടെന്ന് നന്ദകുമാര്‍ പിന്നീട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.












Click it and Unblock the Notifications