കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി പിയെ വി എസ് ഇറച്ചിവിലക്ക് വിറ്റു: തിരുവഞ്ചൂര്‍

Google Oneindia Malayalam News

തൃശ്ശൂര്‍: ടി പി വധക്കേസില്‍ സ്വന്തം നില ഭദ്രമാക്കാനുള്ള വി എസ് അച്യുതാനന്ദന്റെ ശ്രമങ്ങളെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപലപിച്ചു. ടി പി ചന്ദ്രശേഖരനെ വി എസ് ഇറച്ചിവിലക്ക് വിറ്റു എന്നാണ് തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതാവിന്റെ നിലാപാട് മാറ്റത്തെ വിശേഷിപ്പിച്ചത്. നേരത്തെ, ടി പി ചന്ദ്രശേഖരന് ഏറ്റ അമ്പത്തിരണ്ടാമത്തെ മുറിവാണ് വി എസിന്റെ പ്രസ്താവന എന്ന ടി പി യുടെ വിധവ കെ കെ രമയും പറഞ്ഞിരുന്നു.

തൃശ്ശൂര്‍ പെരിഞ്ഞനത്ത് അക്രമരാഷ്ട്രീയത്തിനെതിരായി കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിട്ട പരിപാടിയില്‍ പ്രസംഗിക്കവേയാണ് തിരുവഞ്ചൂര്‍ വി എസിനെതിരെ ആഞ്ഞടിച്ചത്. ടി പി വധമടക്കമുള്ള കാര്യങ്ങളില്‍ വി എസ് എന്ത് കാരണം കൊണ്ടാണ് നിലപാട് തിരുത്തിയത്. കൂറുമാറിയ സാക്ഷിയെ പോലെയാണ് ഇന്ന് വി എസിന്റെ സ്ഥിതി. പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടി രക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

vs-achuthanandan

കോണ്‍ഗ്രസിന്റെ വാലായി മാറി എന്നാണ് കെ കെ രമയുടെ ആര്‍ എം പിയെ വി എസ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത് അനുസരിച്ചാണ് അവര്‍ ഓരോന്ന് ചെയ്യുന്നത്. കേരളയാത്ര വേണ്ടെന്ന് വെച്ചത് പോലും തിരുവഞ്ചൂര്‍ പറഞ്ഞത് കേട്ടാണ്. ടി പി വധക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണത്തില്‍ തൃപ്തനാണ് എന്നും രമയും ഇത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആര്‍ എം പി രൂപീകരിച്ചത് വി എസ് അച്യുതാനന്ദനെ കണ്ടിട്ടല്ല എന്നായിരുന്നു ഇതിനോട് രമയുടെ പ്രതികരണം. വി എസ് ഇപ്പോള്‍ നിലകൊള്ളുന്നത് പ്രകാശ് കാരാട്ടിനും പിണറായി വിജയനും വേണ്ടിയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വി എസ് ഇപ്പോള്‍ നിലപാട് മാറ്റി പറയുന്നത്. ജനങ്ങള്‍ വി എസിനെ പുച്ഛിച്ച് തള്ളും.

English summary
Congress leader Thiruvanchoor Radhakrishnan attacks VS Achuthanandan over TP murder case. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X