കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയ്ക്ക് ആഭ്യന്തരം, തിരുവഞ്ചൂരിനോ?

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി പുതുവത്സരദിനമായ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ചെന്നിത്തലയ്ക്ക് വേണ്ടി വകുപ്പൊഴിയുന്ന തിരുവഞ്ചൂര്‍ രാധകൃഷ്ണന് വനം വകുപ്പോ റവന്യു വകുപ്പോ ഗതാഗതമോ നല്‍കും. വനംവകുപ്പാണെങ്കില്‍ മറ്റ് ചില വകുപ്പുകള്‍ കൂടി നല്‍കും. തീരുമാനം എന്തായാലും സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രഖ്യാപിക്കും.

രാവിലെ 11.20ന് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ. ഇപ്പോള്‍ മന്ത്രിസഭയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമെ വരുത്തിയിട്ടുള്ളൂ എന്നും ലോകസഭാതിരഞ്ഞെടുപ്പിന് ശേഷം വിപുലമായ അഴിച്ചുപണി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കെ ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം തിരികെ നല്‍കുന്ന കാര്യത്തിലും തീരുമാനം പിന്നീട് അറയിക്കും. ഇപ്പോള്‍ എന്തായാലും പരിഗണിക്കുന്നില്ല.

ramesh chennithala, thiruvanchoor radhakrishnan

ഗണേഷ് കുമാര്‍ മന്ത്രിസ്ഥാന രാജിവച്ചതിന് ശേഷം അദ്ദേഹം വഹിച്ചിരുന്ന വനം, സ്‌പോര്‍ട്‌സ്, സിനിമാ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് ഏറ്റെടുത്തിരുന്നത്. തിരുവഞ്ചൂരിനെപ്പോലെ മുതിര്‍ന്ന ഒരു നേതാവിന് ഗണേഷ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മാത്രം നല്‍കാന്‍ കഴിയില്ല. നേരത്തെ റവന്യുവും വിജിലന്‍സുമാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഈ വകുപ്പുകള്‍ തന്നെ തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദമുണ്ട്.

എന്നാല്‍ ആഭ്യന്തരം മാത്രം ചെന്നിത്തലയ്ക്ക് നല്‍കുന്നതും പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകും. തിരവഞ്ചൂര്‍ കൈകാര്യം ചെയ്തിരുന്ന അതേ കുപ്പുകള്‍ ചെന്നിത്തലയ്ക്ക് കൊടുക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. റവന്യു വകുപ്പ് അടൂര്‍പ്രകാശില്‍ നിന്ന് തിരികെ വാങ്ങുന്നതിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് വിപുലമായ അഴിച്ചുപണി പിന്നീടുണ്ടാകുമെന്ന് മുക്യമന്ത്രി വ്യക്തമാക്കിയത്.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വകുപ്പ് മാറ്റം സംബന്ധിച്ച് തനിക്ക് വ്യകതമായ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സത്യപ്രതിജ്ഞയ്ക്ക് പുറത്തു പറയുന്നതാണ് സമ്പ്രദായമെന്നും ആരും മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Home Minister Thiruvanchoor Radhakrishnan could continue in the ministry with some other portfolio after Ramesh Chennithala takes over the Home portfolio.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X