കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയ്ക്ക് സ്ഥിരതയുള്ളവർ കോൺഗ്രസിൽ പോകില്ലെന്ന് കാനം! തമാശ പറയേണ്ട കാര്യമല്ലെന്ന് തിരുവഞ്ചൂരും...

സിപിഐ ദേശീയ കൗൺസിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമയത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

Google Oneindia Malayalam News

Recommended Video

cmsvideo
'തലയ്ക്ക് സ്ഥിരതയില്ലാത്തവരേ കോണ്‍ഗ്രസിനോട് സഹകരിക്കൂ' | Oneindia Malayalam

തിരുവനന്തപുരം: സിപിഐ-സിപിഎം പോര് മുതലെടുക്കാൻ നോക്കിയ കോൺഗ്രസിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ കിടിലൻ മറുപടി. തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തിൽ കോൺഗ്രസിനൊപ്പം പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂരിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഹാദിയ കേസ്; ഹാജരാകുന്നത് 'ലക്ഷങ്ങൾ വിലയുള്ള' അഭിഭാഷകർ! നിയമയുദ്ധത്തിന് മണിക്കൂറുകൾ മാത്രം...ഹാദിയ കേസ്; ഹാജരാകുന്നത് 'ലക്ഷങ്ങൾ വിലയുള്ള' അഭിഭാഷകർ! നിയമയുദ്ധത്തിന് മണിക്കൂറുകൾ മാത്രം...

'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ

കാനത്തിന്റെ പ്രസ്താവനയ്ക്ക് തിരുവഞ്ചൂരും ഉടൻ മറുപടി നൽകി. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ ഉറച്ചുനിൽക്കുന്നതായും, തമാശ പറയേണ്ട കാര്യമല്ല ഇതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്തിലെ പൊതു രാഷ്ട്രീയ സ്ഥിതി സിപിഐ മനസിലാക്കണം. സിപിഐ ദേശീയ കൗൺസിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമയത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

kanamthiruvanchoor

എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കരട് പ്രമേയം മാത്രമാണെന്നായിരുന്നു കാനം രാജേന്ദ്രൻ വിശദീകരിച്ചത്. ഇതിനെ പാർട്ടിയുടെ അഭിപ്രായമായി കാണാനാകില്ലെന്നും, തിരുവഞ്ചൂരിന്റെ ക്ഷണം ഗൗരവത്തിലെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം കോട്ടയത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു തിരുവഞ്ചൂർ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത്. റവന്യൂ വകുപ്പിനെ അഭിനന്ദിച്ച തിരുവഞ്ചൂർ, സിപിഐയും കോൺഗ്രസും ഒരുമിച്ചു ഭരിച്ച കാലത്തെക്കുറിച്ചും ഓർമ്മിപ്പിച്ചിരുന്നു.

English summary
thiruvanchoor has invited cpi and kanam replied to him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X