Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രനേഡുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ! നടപടി വേണമെന്ന് ഭരണപക്ഷം; ഗ്രനേഡ് മേശപ്പുറത്ത്...

ബുധനാഴ്ച ചേർന്ന നിയമസഭ സമ്മേളനത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രനേഡുമായെത്തിയത്

Recommended Video

cmsvideo
    സഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍ ,കാരണം ഇതാണ് ! പണി കൊടുത്ത് പിണറായി | Oneindia Malayalam

    തിരുവനന്തപുരം: നിയമസഭയിൽ ഗ്രനേഡുമായെത്തിയ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ പ്രതിഷേധം. സഭയ്ക്കകത്ത് ഗ്രനേഡ് കൊണ്ടുവന്ന തിരുവഞ്ചൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളമുണ്ടാക്കി.

    ബുധനാഴ്ച ചേർന്ന നിയമസഭ സമ്മേളനത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രനേഡുമായെത്തിയത്. യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പോലീസ് പ്രയോഗിച്ച ഗ്രനേഡായിരുന്നു തിരുവഞ്ചൂർ സഭയ്ക്കകത്തേക്കും കൊണ്ടുവന്നത്. ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടാനായിരുന്നു തിരുവഞ്ചൂരിന്റെ ഈ സാഹസികത.

     യൂത്ത് കോൺഗ്രസ്...

    യൂത്ത് കോൺഗ്രസ്...

    യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പ്രയോഗിച്ച ഗ്രനേഡുമായാണ് തിരുവഞ്ചൂർ ബുധനാഴ്ച സഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പോലീസ് പ്രയോഗിച്ചത് കാലാവധി കഴിഞ്ഞ ഗ്രനേഡുകളാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് തൊണ്ടി സഹിതം എംഎൽഎ വന്നത്.

     ഗ്രനേഡ് സഭയിൽ...

    ഗ്രനേഡ് സഭയിൽ...

    സമരത്തിന് നേരെ പ്രയോഗിച്ച ഗ്രനേഡുകൾ കാലാവധി കഴിഞ്ഞതാണെന്ന് ആരോപിച്ച തിരുവഞ്ചൂർ ഗ്രനേഡ് സഭയിൽ ഉയർത്തിക്കാണിക്കുകയും ചെയ്തു. ഇതോടെ തിരുവഞ്ചൂരിനെതിരെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധമുയർത്തി.

     മുഖ്യമന്ത്രി...

    മുഖ്യമന്ത്രി...

    ഭരണപക്ഷ അംഗങ്ങളുടെ ബഹളം തുടരുന്നതിനിടെ മുഖ്യമന്ത്രിയും വിഷയത്തെക്കുറിച്ച് സംസാരിച്ചു. സാധാരണയായി സഭയിൽ ആരും മാരകായുധങ്ങൾ കൊണ്ടുവരാറില്ലെന്നും, തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

     സ്പീക്കർ...

    സ്പീക്കർ...

    തിരുവഞ്ചൂർ സഭയിൽ കൊണ്ടുവന്ന ഗ്രനേഡ് സ്പീക്കർ കസ്റ്റഡിയിൽ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് ഭരണപക്ഷ അംഗങ്ങളും ബഹളം വച്ചു.

     മേശപ്പുറത്ത്...

    മേശപ്പുറത്ത്...

    എന്നാൽ ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിലൊന്നും തിരുവ‍ഞ്ചൂർ കുലുങ്ങിയില്ല. നിർമ്മാണ തീയതി രേഖപ്പെടുത്തിയ രസീതും, ഗ്രനേഡും മേശപ്പുറത്ത് വയ്ക്കുന്നതായി അറിയിച്ച തിരുവഞ്ചൂർ, ഈ ഗ്രനേഡുകൾ ഉപയോഗിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

    റൂളിങ്...

    റൂളിങ്...

    ഗ്രനേഡ് മേശപ്പുറത്ത് വച്ചതോടെ ഭരണപക്ഷത്തിന്റെ പ്രതിഷേധം ശക്തമായി. ഗ്രനേഡ് സഭയുടെ മേശപ്പുറത്ത് വച്ച തിരുവഞ്ചൂരിനെതിരെ റൂളിങ് വേണമെന്നായിരുന്നു ഭരണപക്ഷ എംഎൽഎമാരുടെ ആവശ്യം.

     അവസാനിച്ചു...

    അവസാനിച്ചു...

    പ്രതിഷേധം ശക്തമായതോടെ തിരുവഞ്ചൂരിനെതിരെ റൂളിങ് വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതോടെയാണ് ഭരണപക്ഷ എംഎൽഎമാർ പ്രതിഷേധം അവസാനിപ്പിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+