കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കോൺഗ്രസ്! സിപിഐയെ മാടിവിളിച്ച് തിരുവഞ്ചൂർ....

നിലവിലെ വിവാദങ്ങളിൽ റവന്യൂ വകുപ്പ് സ്വീകരിച്ച നിലപാടുകളെ പ്രശംസിച്ചായിരുന്നു തിരുവഞ്ചൂർ പ്രസംഗം ആരംഭിച്ചത്.

  • By Desk
Google Oneindia Malayalam News

കോട്ടയം: സിപിഎമ്മുമായുള്ള പോര് മുറുകുന്നതിനിടെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സിപിഐയ്ക്ക് യുഡിഎഫിലേക്കുള്ള വാതിലുകൾ തുറന്നുകിടക്കുകയാണെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് പറഞ്ഞത്.

തൃശൂരിൽ അരങ്ങേറിയത് 'സന്ദേശ'ത്തിലെ രംഗങ്ങൾ! മൃതദേഹത്തെ ചൊല്ലി സിപിഎം-ബിജെപി തർക്കം...തൃശൂരിൽ അരങ്ങേറിയത് 'സന്ദേശ'ത്തിലെ രംഗങ്ങൾ! മൃതദേഹത്തെ ചൊല്ലി സിപിഎം-ബിജെപി തർക്കം...

സുധീഷ് മിന്നിക്ക് കൂട്ടായി അമൃത എത്തുന്നു! വിവാഹം ഡിസംബർ മൂന്നിന് കൂത്തുപ്പറമ്പിൽ....സുധീഷ് മിന്നിക്ക് കൂട്ടായി അമൃത എത്തുന്നു! വിവാഹം ഡിസംബർ മൂന്നിന് കൂത്തുപ്പറമ്പിൽ....

നിലവിലെ വിവാദങ്ങളിൽ റവന്യൂ വകുപ്പ് സ്വീകരിച്ച നിലപാടുകളെ പ്രശംസിച്ചായിരുന്നു തിരുവഞ്ചൂർ പ്രസംഗം ആരംഭിച്ചത്. റവന്യൂ മന്ത്രിയുടെ തീരുമാനങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. എന്നാൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടുകളോട് യോജിക്കാനാകില്ല, ഭൂവിഷയങ്ങളിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒന്നിച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

thiruvanchoor

സിപിഐയും കോൺഗ്രസും ഒരുമിച്ച് ഭരിച്ച കാലത്തെക്കുറിച്ചും തിരുവഞ്ചൂർ പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരുന്നു സി അച്യുതമേനോനെന്നും, ആ കാലഘട്ടമാണ് കേരളത്തിന്റെ സുവർണകാലഘട്ടമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും കാത്തിരിക്കാൻ വയ്യ! ഷെഫിൻ ജഹാനും ദില്ലിയിലേക്ക്; സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം...ഇനിയും കാത്തിരിക്കാൻ വയ്യ! ഷെഫിൻ ജഹാനും ദില്ലിയിലേക്ക്; സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം...

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും പങ്കെടുത്ത ചടങ്ങിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രസംഗം. തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയാണ് ഒരിടവേളയ്ക്ക് ശേഷം സിപിഎം-സിപിഐ തർക്കം ഉടലെടുത്തത്. ഇതിനുപിന്നാലെ മൂന്നാറിലെ നീലക്കുറിഞ്ഞി വിവാദവും തർക്കങ്ങൾക്ക് ആക്കംകൂട്ടി.

English summary
thiruvanchoor radakrishnan speech about cpi in kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X