• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴക്ക്...

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരം നാലാഞ്ചിറയ്ക്ക് സമീപം പാണന്‍വിളയിലായിരുന്നു അപകടമുണ്ടായത്.

കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ, പാണന്‍വിളയില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മതിലും ഗേറ്റും പൂര്‍ണ്ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കൂടാതെ, ഗണ്‍മാന്മാരായ സജു, സാജന്‍ ചെറിയാന്‍, ഡ്രൈവര്‍ ജോബിന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വന്‍ ശബ്ദം കേട്ടാണ് സമീപവാസികള്‍ അപകട വിവരമറിയുന്നത്. അപകടത്തെ തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറ്റൊരു കാറിലാണ് എംഎല്‍എ ഹോസ്റ്റലിലേക്ക് പോയത്.

English summary
Thiruvanchoor's car met with an accident in trivandrum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X