കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാം മോഹന്‍ലാല്‍'; ലാലിസത്തില്‍ തിരുവഞ്ചൂര്‍ കൈകഴുകി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനം മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പ്രതികരണവുമായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ ലാലിസത്തെ പൂര്‍ണമായും കൈയ്യൊഴിയുന്ന തരത്തില്‍ എല്ലാം മോഹന്‍ലാല്‍ പറയും എന്ന് പറഞ്ഞൊഴിയുകയായിരുന്നു കായികമന്ത്രി.

എ ആര്‍ റഹ്മാന്‍ അടക്കമുള്ളവര്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ലാലിസത്തിന് കുറഞ്ഞ ചിലവും കൂടിയ താരമൂല്യവുമുള്ളതിനാലാണ് പരിപാടി തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി നല്ലതായിരുന്നോ മോശമായിരുന്നോ എന്നൊന്നും വിലയിരുത്താന്‍ താന്‍ ആളല്ല. അതേസമയം, ലാലിസത്തിന്റെ പേരില്‍ ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ മികവ് കാണാതെ പോകരുതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

thiruvanchoor

1.80 കോടി രൂപ ലാലിസത്തിനുമാത്രമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ധൂര്‍ത്തടിക്കപ്പെട്ടിട്ടും അതില്‍ മോഹന്‍ലാലിനു മാത്രമാണ് ഉത്തരവാദിത്വം എന്ന് മന്ത്രി പറഞ്ഞൊഴിഞ്ഞത് വിമര്‍ശനങ്ങള്‍ക്കിടയാക്കും. ജനങ്ങളെ വഞ്ചിച്ച മോഹന്‍ലാലിനും മ്യൂസിക് ബാന്‍ഡിനുമെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്റെ ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുകയാണ്.

ലാലിസം കണ്ടശേഷം വിലയിരുത്തണമെന്നും മികച്ച പരിപാടി ആയിരിക്കും എന്നുമായിരുന്നു രണ്ടുദിവസം മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞിരുന്നത്. പരിപാടി മോശമായതോടെ ഇന്നേവരെ ഒരു സ്റ്റേജിലും പരിപാടി അവതരിപ്പിച്ചിട്ടില്ലാത്ത ബാന്‍ഡിന് ഇത്രയും കൂടിയ തുകയ്ക്കുള്ള കരാര്‍ നല്‍കിയത് എന്തിനെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

English summary
Thiruvanchoor Radhakrishnan response lalisam controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X