തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശമ്പളം വാങ്ങുന്നില്ല!
കൊച്ചി: മന്ത്രിമാര്‍ ജനസേവനത്തിന് വേണ്ടിയായിരിക്കണമെന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ നയം. ജനങ്ങള്‍ക്ക് വേണ്ടി സേവനം നടത്തുന്നതില്‍ ശമ്പളം വേണ്ടെന്നുമുണ്ട്. ഇവിടെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇത്തരത്തില്‍ വ്യത്യസ്തനാകുകയാണ്.
കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് കൃത്യമായി പെന്‍ഷന്‍ തുക നല്‍കാത്തതിനാല്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ശമ്പളം വാങ്ങുന്നില്ലത്രെ. ഇക്കാര്യം കളമശ്ശേരിയില്‍ പ്രവര്‍ത്തകരോട് മന്ത്രി തന്നെയാണ് പറഞ്ഞത്. ഇപ്പോള്‍ ഭാഗികമായി മാത്രമെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ തുക നല്‍കുന്നുള്ളൂ. ഈക്കാര്യത്തില്‍ മനസ്താപമുള്ളതിനാലാണ് താന്‍ ശമ്പളം വാങ്ങാത്തതെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഗുണം ചെയ്യുന്ന പെന്‍ഷന്‍ പദ്ധതിയുടെ കാര്യം എല്‍ ഐ സി ക്കാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ധനമന്ത്രി കെ എം മാണിയുമായും മന്ത്രി ആര്യാടന്‍ മുഹമ്മദുമായും ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഈ പദ്ധതി നടപ്പിലാക്കാനാവൂ.
കെ എസ് ആര്‍ ടി സി യില്‍ നിന്ന് വിരമിക്കുന്ന പെന്‍ഷന് അര്‍ഹതയുള്ളവരുടെ എണ്ണം പന്ത്രണ്ട് വര്‍ഷം കഴുയുമ്പോഴേക്കും 67,000 ആയിരിക്കും. എല്‍ ഐ സി യുമായി ചര്‍ച്ച ചെയ്തിട്ടുള്ള പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ കെ എസ് ആര്‍ ടി സി യില്‍ നിന്ന് വിരമിച്ച എല്ലാവര്‍ക്കും ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന് തിരുവഞ്ചൂര്‍ പറയുന്നു.












Click it and Unblock the Notifications