ടിപി വധം; തിരുവഞ്ചൂരിന്‍റെ പുസ്തകം പുറത്തിറങ്ങി
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധത്തെ ആസ്പദമാക്കി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുതിയ ടിപി വധം സത്യാന്വേഷണ രേഖകള്‍ എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരത്ത് വിജെടി ഹാളില്‍ നടന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംഎം ഹസന്‍ തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ടിപി കേസ് ഉയര്‍ത്തിയ വെല്ലുവിളികളും താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമാണ് 90 പേജുകളുള്ള പുസ്തത്തില്‍ പറയുന്നത്.

ടിപി വധം
കേരളത്തില്‍ ഏറെ കോളിളക്കം തീര്‍ത്ത ടിപി വധമാണ് തിരുവഞ്ചൂരിന്റെ പുസ്തകത്തിന്റെ പ്രമേയം

തിരുവഞ്ചൂര്‍
ടിപി വധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ പഴികേട്ട ആഭ്യന്തരമന്ത്രിയായിരുന്നു തിരുവഞ്ചൂര്‍

ടിപി വധം സത്യാന്വേഷണ രേഖകള്‍
ടിപി വധം സത്യാന്വേഷണ രേഖകള്‍ എന്നാണ് തിരുവഞ്ചൂരിന്റെ പുസ്തകത്തിന്റെ പേര്

പ്രകാശനം
പുസ്്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വിഎം സുധീരന്‍ എന്നിവര്‍

ഇനി ചിരിയ്ക്കാം
പുസ്തകപ്രകാശനത്തിന് ശേഷം തിരുവഞ്ചൂരും എംഎം ഹസനും , വിഎം സുധീരന്‍ സമീപം












Click it and Unblock the Notifications