കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസ് പറഞ്ഞ സമയത്തു നടക്കുമെന്ന് തിരുവഞ്ചൂര്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസ് നിശ്ചയിച്ച സമയത്ത് നടക്കുമോ? ഇല്ലയോ? എന്നു കൃത്യമായി അറിയാതെ ജനങ്ങള്‍ ആശങ്കപ്പെട്ടു. എന്നാല്‍ ഇനി മറ്റൊന്നും ചിന്തിക്കേണ്ട, കേരളക്കരയില്‍ ആതിഥ്യമരുളാന്‍ പോകുന്ന ദേശീയ ഗെയിംസ് പറഞ്ഞ തീയതിയില്‍ തന്നെ നടത്തും. ഉറപ്പ് തന്നിരിക്കുന്നത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ്.

ഇതില്‍ നിന്നൊരു പിന്മാറ്റവും സര്‍ക്കാരിനുണ്ടാവില്ലെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞിരിക്കുന്നത്. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസ് ജനുവരി 31നു തന്നെ ആരംഭിക്കും. കേരളം അതിനായി എല്ലാ തരത്തിലും സജ്ജമായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വേദികളുടെ നിര്‍മ്മാണം ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ കൈമാറ്റം രണ്ടാഴ്ചയ്ക്കകം തന്നെ നടത്തും.

logo

ഗെയിംസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തീയതി മാറ്റാന്‍ പല കോണില്‍ നിന്നും നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ ഗെയിംസ് മാറ്റിവെക്കുക എന്ന നിലപാട് ഒരിക്കലും ഉണ്ടാകില്ലെന്നാണ് മന്ത്രി പറഞ്ഞത്.

കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയം, തൃശ്ശൂര്‍ ഷൂട്ടിങ് റേഞ്ച്, കാര്യവട്ടം സ്‌റ്റേഡിയം, കുമാരപുരം ടെന്നിസ് കോംപ്ലക്‌സ് എന്നീ വേദികളുടെ പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. അത് എത്രയും വേഗം പൂര്‍ത്തിയാകേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്താഴ്ച കേന്ദ്രസംഘം പരിശോധനയ്ക്ക് എത്തുന്നതിനുമുന്‍പ് എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുന്നതാണ്. ഇതുവരെ കാണാത്ത സുതാര്യമായി ഗെയിംസ് നടത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

English summary
Minister Thiruvanchoor radhakrishnan says Kerala ready for national games.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X