കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെയൊരു ലേഖനം എഴുതിയിട്ടേയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; തെളിവടക്കം പുറത്തുവിട്ട് രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തെളിവുകള്‍ നിരത്തി മറുപടിയുമായി സിപിഎം നേതാവ് എംബി രാജേഷ്. ഞായറാഴ്ച നടന്ന മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയില്‍ രാജേഷിന്‍റെ അവകാശവാദം തള്ളിക്കൊണ്ട് കിഫ്ബി വികസനത്തെപറ്റി താന്‍ ലേഖനമൊന്നും എഴുതിയിട്ടില്ലെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

കിഫ്ബി വഴി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തിനായി പണമൊന്നും ലഭിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞതോടെയായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ തര്‍ക്കം ഉടലെടുത്തത്. തിരുവഞ്ചൂര്‍ പറയുന്നത് തെറ്റാണെന്നും കിഫ്ബി സപ്ലിമെന്റില്‍ തിരുവഞ്ചൂര്‍ തന്നെ എഴുതിയ ലേഖനം ഉണ്ടെന്നും രാജേഷ് പറഞ്ഞു.

ചര്‍ച്ചയ്ക്കിടെ

ചര്‍ച്ചയ്ക്കിടെ

ചര്‍ച്ചയ്ക്കിടെ തന്നെ ലേഖനത്തിലെ ചില ഭാഗങ്ങള്‍ എംബി രാജേഷ് വായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ലേഖനം തന്‍റേതല്ലെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മറുപടി. രാജേഷിന് ആരോ വാട്സാപ്പില്‍ അയച്ചു കൊടുത്തപ്പോള്‍ മാറിപ്പോയതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍ പത്രങ്ങളില്‍ ഇക്കാര്യം വന്നതാണെന്ന് എംബി രാജേഷ് പറഞ്ഞെങ്കിലും തിരുവഞ്ചൂര്‍ വഴങ്ങിയില്ല.

രാജേഷിന്‍റെ കുറിപ്പ്

രാജേഷിന്‍റെ കുറിപ്പ്

ഇതോടെ ഈ ലേഖനം സംബന്ധിച്ച വിവരങ്ങള്‍ താന്‍ ഫേസ്ബുക്കിലൂടെ പുറത്തു വിടാമെന്നും എംബി രാജേഷ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കിഫ്ബി വഴി തന്റെ മണ്ഡലത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് തിരുവഞ്ചൂര്‍ എഴുതിയ ലേഖനം എംബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മെട്രോ വാര്‍ത്തയുടെ ലിങ്ക് അടക്കമാണ് എംബി രാജേഷിന്‍റെ കുറിപ്പ്.

സ്വന്തം പേര് വെച്ച്

സ്വന്തം പേര് വെച്ച്

അങ്ങ് സ്വന്തം പേര് വെച്ച് എഴുതിയ കുറിപ്പ് അങ്ങയുടെ സംശയങ്ങൾ ദുരീകരിക്കുമെന്നും ഞാൻ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെടാൻ സഹായിക്കുമെന്നും കരുതട്ടെ. കിഫ്ബിയെ രാഷ്ട്രീയവിരോധത്താൽ ടി.വി.ചർച്ചകളിൽ തള്ളിപ്പറയുമ്പോഴും സ്വന്തം മണ്ഡലത്തിൽ കിഫ്ബിപദ്ധതികൾ നടപ്പാക്കുന്നത് ജനസമക്ഷം അവതരിപ്പിക്കുന്നതിന് അങ്ങയെ അഭിനന്ദിക്കുകയും ചെയ്യട്ടെ.- എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

Recommended Video

cmsvideo
MB Rajesh slams UDF leaders over no confidance motion | Oneindia Malayalam
പ്രിയപ്പെട്ട തിരുവഞ്ചൂർ,

പ്രിയപ്പെട്ട തിരുവഞ്ചൂർ,

പ്രിയപ്പെട്ട തിരുവഞ്ചൂർ,
അങ്ങ് എഴുതിയ കോട്ടയം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളെക്കുറിച്ചുള്ള കുറിപ്പും അത് പ്രസിദ്ധീകരിച്ച മെട്രോ വാർത്ത പത്രത്തിന്റെ ലിങ്കും ഇവിടെ ങ്കുവെക്കുന്നു. (http://www.metrovaartha.com/.../kiifb-way-to-developments-kot...)

സെപ്തംബർ 3 ന്

സെപ്തംബർ 3 ന്

അങ്ങയുടെ കുറിപ്പ് 2020 സെപ്തംബർ 3 ന് വൈകുന്നേരം 4.31 ന് അപ് ലോഡ് ചെയ്തതായിട്ടാണ് കാണുന്നത്. പഴയതല്ലെന്നർത്ഥം. ഇന്നലെ മനോരമാ ന്യൂസ് കൗണ്ടർപോയിന്റിൽ കിഫ്ബിയെ താങ്കൾ തള്ളിപ്പറഞ്ഞപ്പോൾ മറുപടിയായി ഞാൻ ഈ കുറിപ്പ് വായിക്കുകയും എന്നാൽ അങ്ങിനെയൊന്ന് എഴുതിയിട്ടേയില്ലെന്ന് അങ്ങ് നിഷേധിക്കുകയും ചെയ്തിരുന്നല്ലോ.

ക്ഷമപറയാൻ മടിയില്ല

ക്ഷമപറയാൻ മടിയില്ല

അവതാരകയും ഈ കുറിപ്പിന്റെ ആധികാരികതയെ കുറിച്ച് എന്നോട് ചോദിക്കുകയുണ്ടായി. കുറിപ്പും വിശദാംശങ്ങളും ഫേസ് ബുക്കിൽപങ്കുവെക്കാമെന്നും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ പിൻവലിച്ച് ക്ഷമപറയാൻ മടിയില്ലെന്നും ഞാൻ പറഞ്ഞിരുന്നു.

ടിവി ചർച്ചകളിൽ

ടിവി ചർച്ചകളിൽ

അങ്ങ് സ്വന്തം പേര് വെച്ച് എഴുതിയ കുറിപ്പ് അങ്ങയുടെ സംശയങ്ങൾ ദുരീകരിക്കുമെന്നും ഞാൻ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെടാൻ സഹായിക്കുമെന്നും കരുതട്ടെ. കിഫ്ബിയെ രാഷ്ട്രീയവിരോധത്താൽ ടി.വി.ചർച്ചകളിൽ തള്ളിപ്പറയുമ്പോഴും സ്വന്തം മണ്ഡലത്തിൽ കിഫ്ബിപദ്ധതികൾ നടപ്പാക്കുന്നത് ജനസമക്ഷം അവതരിപ്പിക്കുന്നതിന് അങ്ങയെ അഭിനന്ദിക്കുകയും ചെയ്യട്ടെ.

സ്നേഹാദരങ്ങളോടെ
എം.ബി.രാജേഷ്

 അപ്രതീക്ഷിതമായി ഇറാനില്‍ ഇറങ്ങി രാജ്നാഥ് സിങ്; ചര്‍ച്ചയില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിഷയവും അപ്രതീക്ഷിതമായി ഇറാനില്‍ ഇറങ്ങി രാജ്നാഥ് സിങ്; ചര്‍ച്ചയില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിഷയവും

English summary
Thiruvanchoor says no such article has been written; MB Rajesh releases evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X