ജോര്‍ജ്ജ് പറയുന്നത് കള്ളിന്റെ പുറത്തെന്ന് മന്ത്രി
കോട്ടയം:സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് നാലെണ്ണം അടിച്ചിട്ടാണ് ഓരോന്ന് വിളിച്ച് പറയുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃ്ണന്‍. ആഭ്യന്തരമന്ത്രിയും ഗുജറാത്തിലെ വ്യവസായിയും ആയ അഭിലാഷ് മുരളീധരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ജോര്‍ജ്ജ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തന്റെ മകന്‍ പാറമട നടത്തുന്ന ആളല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.. തിരുവഞ്ചൂരിന്റെ മൂത്തമകനെതിരെയാണ് ജോര്‍ജ്ജ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നത്.

വ്യവസായിയായ അഭിലാഷ് മുരളീധരനെ കഴിഞ്ഞ 12 വര്‍ഷമായി പരിചയമുണ്ടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. അഭിലാഷിനെ അറിയില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ല. തന്റെ മകന്‍ അഭിലാഷിന്റെ കമ്പനിയില്‍ പ്രൊഫഷണല്‍ ഡയറക്ടര്‍ ആണ്. കഴിവിന്റെ അടിസ്ഥാനത്തിലാണ് മകന് ജോലി ലഭിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തന്റെ മകന് മന്ത്രിയുടെ മകന്‍ എന്ന തരത്തിലുളള ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. പഠിച്ച് മിടുക്കനായത് തെറ്റാണോ... തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന അസൂയ കൊണ്ടാണ്- തിരുവഞ്ചൂര്‍ പറഞ്ഞു.
ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് പിസി ജോര്‍ജ്ജിന് ഏറെ പഴി കേള്‍ക്കണ്ടി വന്നിരുന്നു. തുടര്‍ന്നാണ് ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം തിരുവഞ്ചൂര്‍ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. തിരുവഞ്ചൂരിനൊപ്പം ഗുജറാത്തില്‍ നിന്നുള്ള വിവാദ വ്യവസായി അഭിലാഷ് മുരളീധരന്‍ ഉണ്ടായിരുന്നു എന്നആരോപണം ഉന്നയിച്ചത് പിസി ജോര്‍ജ്ജ് ആയിരുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മകനും അഭിലാഷിന്റെ വ്യവസായത്തില്‍ പങ്കാളികളാണെന്നും അഭിലാഷ് കേരളത്തിലെ ചില മന്ത്രിമാരുടെ ബിനാമി ആണെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications