ഗണേഷിനെ തിരുവഞ്ചൂര്‍ ചതിച്ചെന്ന് പിള്ള
തിരുവനന്തപുരം: ഗണേഷ്കുമാറിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചതിച്ചുവെന്ന് ആര് ബാലകൃഷ്ണപിള്ള. ഗണേഷും ആദ്യ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നത്തിന്റെ പേരില്‍ ഗണേഷിനെതിരെ തിരുവഞ്ചൂരിന്റെ പോലീസ് കേസെടുത്തിനെയാണ് ബാലകൃഷ്ണ പിള്ള ചതിയെന്ന് വിശേഷിപ്പിച്ചത്.
ഈ പ്രശ്നത്തിന്റെ പേരില്‍ ഗണേഷ് കുമാറില്‍ നിന്ന് ഉമ്മന്‍ ചാണ്ടി രാജി എഴുതി വാങ്ങി. ഇതും ചതിയാണെന്ന് ബാലകൃഷ്ണ പിള്ള പറയുന്നു. ഇനി ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന്റെ കാര്യം യുഡിഎഫിനോട് ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ബി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂര്‍ ചതിച്ചു
കുടുംബ വഴക്കിന്റെ പേരില്‍ കേസെടുത്ത് തിരുവഞ്ചൂര്‍ ഗണേഷ് കുമാറിനെ ചതിച്ചുവെന്ന് ബാലകൃഷ്ണ പിള്ള.
ഉമ്മന്‍ ചാണ്ടിയും ചതിച്ചു
കുടുംബ പ്രശ്നത്തിന്റെ പേരില്‍ കേസെടുത്തത്നി പുറമേ രാജി എഴുതി വാങ്ങി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗണേഷ് കുമാറിനെ ചതിച്ചുവെന്നാണ് ബാലകൃഷ്ണ പിള്ള പറയുന്നത്.
ഇനി ചോദിക്കില്ല
ഗണേഷിനെ മന്ത്രിയാക്കണം എന്ന ആവശ്യവുമായി ഇനി യുഡിഎഫിനെ സമീപിക്കില്ല. മുഖ്യമന്ത്രി വാക്കുപാലിക്കുന്ന ആളാണെങ്കില്‍ മന്ത്രിസ്ഥാനം കിട്ടും.
പ്ലസ്ടു ചോദിച്ചില്ല
പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തന്നോടും പാര്‍ട്ടിയോടും ഒന്നും സര്‍ക്കാര്‍ ആലോചിച്ചില്ല.
സര്‍ക്കാരിന് താത്പര്യം ചാരായ ഷാപ്പുകള്‍
ജനകീയ പ്രശ്നങ്ങളിലല്ല സര്‍ക്കാരിന് താത്പര്യം, ചാരായ ഷാപ്പുകളിലാണെന്നും പിള്ള വിമര്‍ശിച്ചു.