കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോഹന്‍ലാലിന് മനോവിഷമം, ഇനിയും വേട്ടയാടരുത്'

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസത്തെ കുറിച്ച് മാത്രമാണ് പരാതി ഉയര്‍ന്നതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്.

മോഹന്‍ലാല്‍ കടുത്ത മനോവിഷമത്തിലാണെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. മോഹന്‍ലാലിനെ ഇന്നും വിളിച്ചിരുന്നു. അദ്ദേഹം മാന്യമായി പെരുമാറി. ഇനിയും അദ്ദേഹത്തെ വേട്ടയാടരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Lalisom

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ വിമര്‍ശം തിരുവഞ്ചൂര്‍ തള്ളിക്കളഞ്ഞു. ചീഫ് സെക്രട്ടറിക്ക് മറുപടി പറയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മത്സരങ്ങളുടെ നടത്തിപ്പിനെ പറ്റി ഒരു പരാതിയും ഇല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Thiruvanchur Radhakrishnan

ചെലവ് കുറക്കണം എന്ന അഭിപ്രായക്കാരനാണ് താനെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങിന് മാത്രം 15 കോടി രൂപ ചെലവഴിച്ചതിനെ കുറിച്ച് അദ്ദേഹത്തിന് മറുപടിയില്ല. ഉദ്ഘാടന ചടങ്ങിന്റെ ചെലവിനെ ചീഫ് സെക്രട്ടറിയും വിമര്‍ശിച്ചിരുന്നു.

ലാലിസം അടക്കമുള്ള പരിപാചടികള്‍ക്ക് നല്‍കേണ്ട പണം സംബന്ധിച്ച് തീരുമാനമെടുത്തത് സര്‍ക്കാര്‍ മാത്രമാണെന്നാണ് ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് പറഞ്ഞത്. ഉദ്യോസ്ഥര്‍ക്ക് തീരുമാനം എടുക്കാവുന്ന കാര്യമല്ല അതെന്നും അദ്ദേഹം പറഞ്ഞു.

English summary
Thiruvanchur Radhakrishnan washed his hands, complaints were only against Lalisom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X