ഒടുവില്‍ തിരുവഞ്ചൂരിന് ഗതാഗതവും വനവും
തിരുവനന്തപുരം:ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം , സ്പോര്‍ട്സ് വകുപ്പുകള്‍ക്ക് പുറമേ ഗതാഗത വകുപ്പ് കൂടി നല്കാന് തീരുമാനമായി. നേരത്തെ റവന്യു വകുപ്പ് കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂരിന് അകേ വകുപ്പ് തന്നെ നല്‍കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
നിലവിലെ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെ മാറ്റി തിരുവഞ്ചൂരിന് റവന്യു വകുപ്പ് നല്‍കാനായിരുന്നു ആദ്യം ധാരണ. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കെബി ഗണേഷ് കുമാര്‍ രാജിവച്ചപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വനം വകുപ്പും സ്പോര്‍ട്സ് വകുപ്പും മുഖ്യമന്ത്രിയുടെ കീഴിലേക്ക് മാറ്റിയിരുന്നു. ഗതാഗത വകുപ്പിന്റെ ചുമതല ആര്യാടന് മഹമ്മദിനും നല്‍കിയിരുന്നു.

ഈ മൂന്ന് വകുപ്പുകള്‍ തിരിച്ചെടുത്താണ് തിരുവഞ്ചൂരിന്റെ മന്ത്രിസ്ഥാനം നിലനിര്‍ത്തിയത്. ചെന്നിത്തല കൂടി എത്തിയപ്പോള്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 21 ആയി.
ബുധനാഴ്ച നടന്ന മന്ത്രി സഭ യോഗത്തില്‍ പുതിയതായി ചുമതലയേറ്റ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യോഗത്തിനെത്തിയത് അല്പം വൈകിയാണ്. ഇത് അല്പനേരം ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. രാജ്ഭവനില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ചതാണ് പ്രശ്നമായതെന്ന് തിരുവഞ്ചൂര്‍ പിന്നീട് വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications