കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ തിരുവഞ്ചൂരിന് ഗതാഗതവും വനവും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം , സ്‌പോര്‍ട്‌സ് വകുപ്പുകള്‍ക്ക് പുറമേ ഗതാഗത വകുപ്പ് കൂടി നല്‍കാന്‍ തീരുമാനമായി. നേരത്തെ റവന്യു വകുപ്പ് കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂരിന് അകേ വകുപ്പ് തന്നെ നല്‍കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

നിലവിലെ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെ മാറ്റി തിരുവഞ്ചൂരിന് റവന്യു വകുപ്പ് നല്‍കാനായിരുന്നു ആദ്യം ധാരണ. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കെബി ഗണേഷ് കുമാര്‍ രാജിവച്ചപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വനം വകുപ്പും സ്‌പോര്‍ട്‌സ് വകുപ്പും മുഖ്യമന്ത്രിയുടെ കീഴിലേക്ക് മാറ്റിയിരുന്നു. ഗതാഗത വകുപ്പിന്റെ ചുമതല ആര്യാടന്‍ മഹമ്മദിനും നല്‍കിയിരുന്നു.

Thiruvanchur Radhakrishnan

ഈ മൂന്ന് വകുപ്പുകള്‍ തിരിച്ചെടുത്താണ് തിരുവഞ്ചൂരിന്റെ മന്ത്രിസ്ഥാനം നിലനിര്‍ത്തിയത്. ചെന്നിത്തല കൂടി എത്തിയപ്പോള്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 21 ആയി.

ബുധനാഴ്ച നടന്ന മന്ത്രി സഭ യോഗത്തില്‍ പുതിയതായി ചുമതലയേറ്റ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തിനെത്തിയത് അല്‍പം വൈകിയാണ്. ഇത് അല്‍പനേരം ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. രാജ്ഭവനില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ചതാണ് പ്രശ്‌നമായതെന്ന് തിരുവഞ്ചൂര്‍ പിന്നീട് വ്യക്തമാക്കി.

English summary
Thiruvanchur will get Transport and Forest Departments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X