കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു; ഭരണം പിടിച്ച് ബിജെപി വിരുദ്ധ സഖ്യം

Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി, സിപിഎം, ബിജെപി വിരുദ്ധ സഖ്യങ്ങള്‍ക്ക് വിജയം. ആലപ്പുഴ ജില്ലയിലെ തിരുവന്‍ണ്ടൂര്‍ പഞ്ചായത്തിലാണ് ബിജെപി വിരുദ്ധ സഖ്യം അധികാരത്തിലേറിയത്. തിരുവൻവണ്ടൂർ പഞ്ചായത്തിൽ എൽഡിഎഫിലെ ബിന്ദു കുരുവിള പ്രസിഡന്റായി. കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതിനാലാണ് ഇവിടെ സിപിഎം അംഗമായ ബിന്ദു കുരുവിളക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചത്. 13 അംഗ ഭരണ സമിതിയില്‍ ബിജെപിക്ക് അഞ്ചും സിപിഎമ്മിനും നാലും കോണ്‍ഗ്രസിന് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക്

പ്രസിഡന്‍റ് സ്ഥാനത്തേക്ക്

പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ മൂന്ന് അടക്കം അഞ്ചിനെതിരെ 7 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഭരണ സമിതിയിലെ ഏക സ്വതന്ത്രന്‍ തിരഞ്ഞെടുപ്പില്‍ നിന്നും. അവിശുദ്ധ കൂട്ട് കെട്ടാണ് തിരഞ്ഞെടുപ്പില്‍ വിജയം നേടിയതെന്ന് ആരോപിച്ച് ബിജെപി രംഗത്ത് എത്തി.

കോട്ടാങ്ങല്‍ പഞ്ചായത്ത്

കോട്ടാങ്ങല്‍ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിന് ലഭിച്ചു. എസ് ഡി പി ഐ അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎമ്മിലെ ബിനു ജോസഫ് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ട് തവണ എസ്.ഡി.പി.ഐ പിന്തുണച്ചതിനെ തുടർന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചിരുന്നു.

ഭരണ സമിതിയില്‍

ഭരണ സമിതിയില്‍


13 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫ് - 5 , ബിജെപി - 5, യുഡിഎഫ് - 2 , എസ്ഡിപിഐ - 1 എന്നിങ്ങനെയാണ് കക്ഷി നില. ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നു. എസ്ഡിപിഐയുടെ ഒരു അംഗത്തിന്‍റെ വോട്ട് കൂടെ ലഭിച്ചതോടെ അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്കായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയം.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബിജെപി അധികാരം ഏറ്റെടുത്തത്. ഹരി സി നരേന്ദ്രൻ പ്രസിഡന്റായും ഗീത സുകുമാരൻ വൈസ് പ്രസിഡന്റ് ആയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ രണ്ട് തവണ തിരഞ്ഞെടുപ്പ് നടപ്പോഴും യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും രാജിവെക്കുകകയായിരുന്നു.

യുഡിഎഫ് ആരോപണം

യുഡിഎഫ് ആരോപണം

തുടര്‍ന്ന് ബിജെപി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ചടങ്ങിൽ നിന്നു വിട്ടുനിന്നു. ബിജെപി അധികാരം പിടിക്കാനുള്ള കാരണക്കാര്‍ എല്‍ഡിഎഫ് ആണെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വം രംഗത്ത് എത്തി.

ചെന്നിത്തലയില്‍

ചെന്നിത്തലയില്‍

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലും ബിജെപി അധികാരം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെയാണ് ബിജെപി അധികാരം പിടിച്ചെടുത്ത്. കഴിഞ്ഞ രണ്ട് തവണ യുഡിഎഫ് പിന്തുണയില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും പദവി രാജിവെക്കുകയായിരുന്നു.

Recommended Video

cmsvideo
E Sreedharan confident of winning
അംഗബലം

അംഗബലം

പതിനെട്ടംഗ ഭരണസമിതിയിൽ ബിജെപിക്കും കോൺഗ്രസിനും ആറ് വീതവും സിപിഎമ്മിന് അഞ്ച് അംഗങ്ങളും ആണുള്ളത്. ഒരു യുഡിഎഫ് വിമതനുമുണ്ട്. പ്രസിഡന്‍റ് പദവി പട്ടികജാതി വനിതാ സംവരണമായ പഞ്ചായത്തില്‍ എല്‍ഡിഎഫിനും ബിജെപിക്കും മാത്രമാണ് ഈ വിഭാഗത്തില്‍ നിന്നും പ്രതിനിധികള്‍ ഉള്ളത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിമതന്‍റേത് അടക്കം ഏഴു വോട്ടുകള്‍ നേടിയാണ് ബിജെപിയിലെ ബിന്ദു പ്രദീപ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്.

English summary
thiruvandoor panchayath: UDF and LDF together against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X