കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലീസ് ഇനി തിരുവഞ്ചൂരിനെ ട്രോളരുത്!നാക്കുപിഴക്കുന്നതിന് കാരണം രക്തത്തിലെ പഞ്ചസാരയുടെ കുറവെന്ന്

സഭയില്‍ സംസാരിക്കുന്നതിനിടെയാണ് പൊമ്പിളൈ ഒരുമൈ എന്നതിന് പകരം പെമ്പിള എരുമ എന്ന് തിരുവഞ്ചൂര്‍ പറഞ്ഞത്.

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ നാക്കു പിഴച്ചതിന്റെ കാരണം വെളിപ്പെടുത്തി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ ദിവസമുണ്ടായ നാക്കു പിഴവിന് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവായതിനാലാണെന്നാണ് തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞത്. നാക്കു പിഴച്ചതിന്റെ പേരില്‍ തനിക്കെതിരെ നടന്നത് മനുഷ്യത്വ രഹിതമായ വിമര്‍ശനമാണെന്നും, സഭാ രേഖകളില്‍ നിന്ന് അത് നീക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മന്ത്രി എംഎം മണി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സഭയില്‍ സംസാരിക്കുന്നതിനിടെയാണ് പൊമ്പിളൈ ഒരുമൈ എന്നതിന് പകരം പെമ്പിള എരുമ എന്ന് തിരുവഞ്ചൂര്‍ പറഞ്ഞത്. മറ്റു പ്രതിപക്ഷാംഗങ്ങള്‍ അദ്ദേഹത്തെ തിരുത്താന്‍ ശ്രമിച്ചെങ്കിലും വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു. ഇതിന് ശേഷമാണ് തിരുവഞ്ചൂരിനെ പരിഹസിച്ച് ചില നേതാക്കള്‍ പ്രസ്താവന നടത്തിയത്. തിരുവഞ്ചൂരിന്റെ നാക്കു പിഴച്ച പുതിയ സംഭവത്തില്‍ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

നാക്കു പിഴ വീണ്ടും...

നാക്കു പിഴ വീണ്ടും...

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന സമയത്താണ് തിരുവഞ്ചൂരിന്റെ നാക്കു പിഴ ആദ്യമായി ഹിറ്റാകുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു പിഴവുകളുടെ ഘോഷയാത്രയുണ്ടായത്. പല സിനിമ താരങ്ങളുടെയും പേരുകള്‍ തെറ്റിച്ച് പറഞ്ഞ തിരുവഞ്ചൂര്‍ ഇതിന് ശേഷമാണ് ട്രോളന്മാരുടെ പ്രധാന ഇരയായി മാറുന്നത്.

പൊമ്പിളൈ എരുമ...

പൊമ്പിളൈ എരുമ...

കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ നാക്കു പിഴയാണ് തിരുവഞ്ചൂരിന്റെ ലേറ്റസ്റ്റ്. മൂന്നാര്‍ പ്രശ്‌നം കത്തിനില്‍ക്കുന്നതിനിടെ സഭയില്‍ സംസാരിച്ച തിരുവഞ്ചൂര്‍ പെമ്പിളൈ ഒരുമൈക്ക് പകരം പെമ്പിള എരുമ എന്നാണ് പറഞ്ഞത്. തിരുവഞ്ചൂരിനെ ചിലര്‍ തിരുത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണുണ്ടായത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരുവഞ്ചൂരിന്റെ നാക്കു പിഴ വീണുകിട്ടിയ ട്രോളന്മാര്‍ ആഘോഷമാക്കി മാറ്റുകയും ചെയ്തു.

പിണറായിയും മാണിയും...

പിണറായിയും മാണിയും...

തിരുവഞ്ചൂര്‍ മാത്രമായിരുന്നില്ല അന്ന് സഭയിലെ താരം. പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും, ഇറങ്ങിപോകുന്നതിന് പകരം രാജിവെയ്ക്കുകയാണെന്ന് പറഞ്ഞ കെഎം മാണിയും ട്രോളന്മാര്‍ക്ക് ഇരയായി.

പഞ്ചസാരയുടെ കുറവെന്ന്...

പഞ്ചസാരയുടെ കുറവെന്ന്...

എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ നാക്കുപിഴവിന് കാരണം വിശദീകരിച്ചാണ് തിരുവഞ്ചൂര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനാലാണ് നാക്കു പിഴക്കുന്നതിന് കാരണമെന്നാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്.

അത് പരിഹരിക്കാമായിരുന്നു...

അത് പരിഹരിക്കാമായിരുന്നു...

ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ നാക്കുപിഴവ് പരിഹരിക്കപ്പെടുമായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നാക്കു പിഴവിന്റെ പേരില്‍ തന്നെ വളരെയധികം വിമര്‍ശിച്ചു. അന്നേ ദിവസം സഭയില്‍ നാക്കു പിഴച്ച മറ്റൊരാളെ വിമര്‍ശിക്കാന്‍ അവര്‍ക്കൊന്നും ധൈര്യമില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന്...

സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന്...

നാക്കു പിഴവിന്റെ പേരില്‍ തന്നെ മനുഷ്യത്വ രഹിതമായ രീതിയിലാണ് പലരും വിമര്‍ശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഭാ രേഖകളില്‍ നിന്ന് അത് നീക്കം ചെയ്യണമെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

English summary
thiruvanjoor explanation about his tongue slip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X