കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ യുഡിഎഫ് വിജയം ഉറപ്പ്; എല്‍ഡിഎഫ് വീട് വീടാന്തരം കയറി ക്ഷമാപണം പറയുകയാണെന്ന് തിരുവഞ്ചൂര്‍

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചതമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പ് ഏത് നിമിഷവും ഉണ്ടാവുമെന്ന് തങ്ങള്‍ കരുതിയിരുന്നു. കേരളത്തിലെ ഒരു തിരഞ്ഞെടുപ്പും ലളിതമല്ല. പക്ഷെ, പാലായില്‍ യുഡിഎഫിന് എല്ലാം അനുകൂലമാകും. ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥി തന്നെയാകും യുഡിഎഫിന് ഉണ്ടാവുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പാലായില്‍ കാഹളം മുഴങ്ങി; അങ്കം അടുത്തമാസം 27 ന്, വിജയമുറപ്പിച്ച് യുഡിഎഫ്, പിടിച്ചെടുക്കാന്‍ ഇടത്പാലായില്‍ കാഹളം മുഴങ്ങി; അങ്കം അടുത്തമാസം 27 ന്, വിജയമുറപ്പിച്ച് യുഡിഎഫ്, പിടിച്ചെടുക്കാന്‍ ഇടത്

തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് പൂര്‍ണ്ണ സജ്ജമാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം അവിടെ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട്. അത് വലിയ ആള്‍ക്കൂട്ടമുണ്ടാക്കിയോ പബ്ലിസിറ്റി ഉണ്ടാക്കിയോ അല്ല. മറിച്ച്, ഒരു മുന്നണി എന്ന രീതിയില്‍ എല്ലാം ചിട്ടയായി മുന്നോട്ട് കൊണ്ട് പോകുകയായിരുന്നു തങ്ങള്‍ ചെയ്തത്. തര്‍ക്കങ്ങള്‍ എല്ലാം പരിഹരിക്കും. പാലയിലേതിനേക്കാള്‍ തര്‍ക്കമുള്ള സീറ്റുകളില്‍ പോലും എല്ലാം പരിഹരിച്ച് മുന്നോട്ട് പോവാന്‍ സാധിച്ച മുന്നണിയാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.

thiruvanjoor

തങ്ങളെ എതിര്‍ക്കേണ്ട സിപിഎം ഇപ്പോള്‍ വീടുവീടാന്തരം കയറി ക്ഷമാപണം പറഞ്ഞ് നടക്കുകയാണ്. മര്യാദയ്ക്ക് പെരുമാറണമെന്ന് പാര്‍ട്ടിക്കാരെ പറഞ്ഞ് മനസിലാക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരുടെ ഒപ്പം നില്‍ക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാലാ നിയോജക മണ്ഡലത്തില്‍ അടുത്തമാസം 23 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായിലും കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലപോലെ പ്രശ്നങ്ങള്‍; കേന്ദ്ര നേതൃത്തിന് മടുത്തു, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുമലപോലെ പ്രശ്നങ്ങള്‍; കേന്ദ്ര നേതൃത്തിന് മടുത്തു, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

ആഗസ്ത് 28 ന് പാലയടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കമ്മീഷന്‍ പുറത്തിറക്കും. സെപ്തബര്‍ നാലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 23 ന് വോട്ടെടുപ്പ് കഴിഞ്ഞ് 27 ന് ഉപതിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും.

English summary
thiruvanjoor radhakrishnan on pala byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X