Get Updates
Get notified of breaking news, exclusive insights, and must-see stories!

നാക്കുപിഴച്ചാലും തിരുവഞ്ചൂര്‍ സ്റ്റാറാണ്! ആരെ ഊളമ്പാറയ്ക്ക് അയച്ചാലും മണിയെ അയക്കരുതെന്ന്...

ആരെ ഊളമ്പാറയ്ക്ക് അയച്ചാലും മന്ത്രി എംഎം മണിയെ അയക്കരുതെന്നും,മണിയെ അയച്ചാല്‍ അവിടെയുള്ളവര്‍ ഓടിപോകുമെന്നുമായിരുന്നു തിരവഞ്ചൂരിന്റെ പരിഹാസം.

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടെ വിവാദ പരാമര്‍ശവും, മൂന്നാര്‍ കയ്യേറ്റവുമായിരുന്നു ചൊവ്വാഴ്ച നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്. സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയ മന്ത്രി എംഎം മണിയെ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

ആരെ ഊളമ്പാറയ്ക്ക് അയച്ചാലും മന്ത്രി എംഎം മണിയെ അയക്കരുതെന്നും,മണിയെ അയച്ചാല്‍ അവിടെയുള്ളവര്‍ ഓടിപോകുമെന്നുമായിരുന്നു തിരവഞ്ചൂരിന്റെ പരിഹാസം. പൊമ്പിളൈ ഒരുമെയെ എമ്പിളൈ എരുമ എന്ന് തെറ്റിപ്പറയുന്നതിന് മുന്‍പായിരുന്നു തിരുവഞ്ചൂര്‍ കത്തിക്കയറിയത്.

thiruvanjoor

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ പ്രസംഗിച്ച മണി, മഹിജയെയും ശ്രീറാം വെങ്കിട്ടരാമനെയും അപമാനിച്ചയാളാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇങ്ങനെയൊരു മന്ത്രിയെ എന്തിനാണ് കൊണ്ടുനടക്കുന്നതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മണി നടത്തിയ വിവാദ പരാമര്‍ശവും, മൂന്നാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂരാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മണിയുടേത് നാടന്‍ ശൈലിയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇടുക്കിക്കാരെ മുഴുവന്‍ അപമാനിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+