കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ വിലയുടെ അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് കുറയ്ക്കാനാകില്ല

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡീസല്‍ വില കുറഞ്ഞാല്‍ ഒന്നും കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. ബസിന്റെ മറ്റ് സാധന സാമഗ്രികളുടെ വില വര്‍ധിക്കുകയാണ്. സ്‌പെയര്‍ പാര്‍ട്‌സിന്റെയും ടയറിന്റെ വില കൂടിയുണ്ട്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി നിരക്ക് കുറച്ചാല്‍ ശരിയാകില്ല. കെഎസ്ആര്‍ടിസിക്ക് ഉള്ള നഷ്ടം നികത്തുന്നത് വരെ ചാര്‍ജ്ജ് കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ 14 രൂപ മുതലുള്ള ടിക്കറ്റുകള്‍ക്കു സെസ് ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചിട്ടുണ്ട്. ഡീസല്‍ വില ഇനിയും കുറയുക ആണെങ്കില്‍ അതിനുള്ള ഗുണം ജനങ്ങള്‍ക്കുണ്ടാകും. മൂന്നു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ ലാഭത്തില്‍ എത്തിക്കാനാണ് ശ്രമം എന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.

thiruvanchoor

കെഎസ്ആര്‍ടിസിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. ജീവനക്കാര്‍ കളക്ഷന്‍ വര്‍ധിപ്പിച്ചാല്‍ പ്രതിസന്ധി ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. വായ്പകളുടെ പലിശ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി എന്ന പേര് സ്വന്തമാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അവകാശവാദം ഉന്നയിച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളം അപ്പീല്‍ നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പേരു നഷ്ടമാകുന്നതു കേരളത്തിന്റെ അലംഭാവം കൊണ്ടാണ് എന്നുള്ള ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രസ്താവന.

English summary
minister Thiruvanjoor says the price of diesel is not reason enough to consider a reduce in the bus charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X