Thiruvananthapuram Corporation Result: മുട്ടടയിൽ എൽഡിഎഫിന് ഷോക്ക്; അംശു വാമദേവനെ തറപറ്റിച്ച് വൈഷ്ണ സുരേഷ് ..
തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മുട്ടടയിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥ വൈഷ്ണ സുരേഷ് വിജയിച്ചു. ഇടത് സ്ഥാനാർത്ഥി അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. 375 വോട്ട് വൈഷ്ണ നേടിയപ്പോൾ അംശു വാമദേവിന് 231 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി ജെ പി സ്ഥാനാർതഥി അജിത് കുമാർ 106 വോട്ടുകളാണ് നേടിയത്. ഇടത് കോട്ടയിലെ യു.ഡി.എഫ് വിജയം അക്ഷരാർത്ഥത്തിൽ എൽ ഡി എഫിന് ഷോക്കായി മാറിയിരിക്കുകയാണ്.
വോട്ടർപട്ടികയിൽ നിന്നും പോരൊഴിവാക്കിയതിനെ തുടർന്ന് നിയമപോരാട്ടത്തിനൊടുവിലാണ് വൈഷ്ണ മത്സര രംഗത്ത് എത്തിയത്. പട്ടികയിൽ നിന്ന് വൈഷ്ണയുടെ വോട്ട് വെട്ടിയ നടപടി വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യു ഡി എഫ് വൈഷ്ണയെ അവതരിപ്പിച്ചത്. എന്നാല്‍ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സി പി എം പരാതിയുായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തു. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. ഒടുവിൽ കോടതിയുടെ അനുകൂല വിധിയോടെ മത്സരരംഗത്ത് എത്തുകയായിരുന്നു.

അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൻ ഡി എയും എൽ ഡി എഫും തമ്മിൽ നടക്കുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ഘട്ടത്തിൽ എൽ ഡി എഫിനായിരുന്നു മുന്നേറ്റം. എന്നാൽ പിന്നീട് വ്യക്തമായ ലീഡോഡെ എൻ ഡി എ കുതിക്കുന്നതായിരുന്നു കാഴ്ച. നിലവിൽ എൻ ഡി എയും എൽ ഡി എഫും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 52 സീറ്റുകൾ നേടിയായിരുന്നു എൽ ഡി എഫ് വിജയം. ബി ജെ പിക്ക് 32 സീറ്റുകളായിരുന്നു ലഭിച്ചത്. നിലവിൽ 17 സീറ്റിൽ എൽ ഡി എഫും 16 സീറ്റിൽ എൻ ഡി എയുമാണ് ലീഡ് ചെയ്യുന്നത്.
സംസ്ഥാനത്ത് ആകെ യു ഡി എഫ് തരംഗമാണ് അലയടിക്കുന്നത്. കോർപറേഷനുകളിൽ നിലവിൽ കോഴിക്കോട് മാത്രമാണ് എൽ ഡി എഫിന് നേട്ടം കൊയ്യാൻ സാധിച്ചത്. കണ്ണൂർ, കൊല്ലം, തൃശൂർ, കൊച്ി എന്നിവിടങ്ങളില്ലെല്ലാം യു ഡി എഫ് ആണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications