Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കോടിയുടെ ഭാ​ഗ്യം ആർക്ക്; തിരുവോണം ബംബറിന്റെ വിൽപന പൊടിപൊടിക്കുന്നു, 23 ലക്ഷം കടന്നു

തിരുവനന്തപുരം: തിരുവോണം ബംബർ എടുത്ത് ഭാ​ഗ്യം കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാവും. എന്തായാലും കച്ചവടം പൊടിപൊടിക്കുകയാണ്. ഇതുവരെ നാല് ലക്ഷം ടിക്കറ്റ് വിറ്റ് പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത്. മൂന്ന് ലക്ഷത്തിനടുത്ത് വിറ്റ് തിരുവനന്തപുരം താെട്ടുപിന്നാലെ തന്നെയുണ്ട്. മൂന്നാം സ്ഥാനത്ത് തൃശൂരാണ്. രണ്ടര ലക്ഷത്തിന് അടുത്ത് ടിക്കറ്റുകളാണ് വിറ്റത്.

തിരുവോണം ബംബറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളിൽ ഒന്നാം സമ്മാനമായി നൽകുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേർ ഒരു കോടി. 20 പേർക്ക് 50 ലക്ഷം രൂപ വീതം മൂന്നാം സമ്മാനം ( ആകെ പത്ത് കോടി - ഓരോ സീരീസിലും രണ്ട് സമ്മാനം), 10 പേർക്ക് 5 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനം ( ആകെ അമ്പത് ലക്ഷം - 10 പരമ്പരകൾക്ക്),

thiruvomam Lottery

2 ലക്ഷം രൂപ വീതം നൽകുന്ന അഞ്ചാം സമ്മാനം ( ആകെ ഇരുപത് ലക്ഷം - ഓരോ സീരീസികളിലും ഓകോ സമ്മാനം പത്ത് പേർക്ക് ), ആറാം സമ്മാനം 5000 രൂപ, ഏഴാം സമ്മാനം 2000 രൂപ, എട്ടാം സമ്മാനും 1000 രൂപ. ഒൻപതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില വരുന്നത്. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബംബറിന്റെ ഭാ​ഗമായി വിറ്റുപോയത്. തിരുവോണം ബംബർ 2024 ന്റെ വിൽപനയുംടെ ആദ്യ ദിനം തന്നെ വൈകുന്നേരം നാല് മണി വരെ ഉള്ള കണക്കനുസരിച്ച് വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്.

അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ ആറ് ലക്ഷത്തിൽ അധികം ടിക്കറ്റുകൾ ആദ്യം ദിനം തന്നെ വിറ്റഴിഞ്ഞിനെ തുടർന്ന് കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാൻ ലോട്ടറി വകുപ്പ് നടപടികൾ‌ സ്വീകരിച്ചിരുന്നു.

അത്തരത്തിൽ പരമാവധി അച്ചടിക്കാൻ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ്. 2024 ഏപ്രിൽ മുതൽ ഓ​ഗസ്റ്റ് വരെ സമ്മാന ഇനത്തിൽ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപ. എന്തായാലും ഇത്തവണത്തെ ഭാ​ഗ്യം ആർക്കാണ് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+