തിരുവോണം ബംപർ പൊടിപൊടിക്കുന്നു; സർക്കാരിന് ഇതുവരെ കിട്ടിയത് 374 കോടി..30 കോടി കൈവിടല്ലേ..
തിരുവോണം ബംപർ ലോട്ടറി വിൽപ്പന സംസ്ഥാനത്ത് പൊടിപൊടിക്കുന്നത്. ഇതുവരെ 74 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതുവരെ 374 കോടിയോളം രൂപ സർക്കാരിന് ലഭിച്ചിട്ടുണ്ട്. വിൽപ്പന ഇനിയും ഉയരുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.
കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ ഓണം ബംപറിന് പ്രഖ്യാപിച്ചത്. 30 കോടിയാണ് ഒന്നാം സമ്മാനത്തുക. ജൂലൈ പകുതിയോടെയാണ് ഇത്തവണത്തെ ബംപർ വിൽപ്പന ആരംഭിച്ചത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. സപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.

കഴിഞ്ഞ വർഷം 25 കോടിയായിരുന്നു ബംപർ സമ്മാനം. അന്ന് 75 കോടി ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. 30 കോടിക്ക് പുറമെ നിരവധി രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം, സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാനം. നറുക്കെടുപ്പിന് ഇനിയും 9 നാളാണ് ശേഷിക്കുന്നത്. 500 രൂപയാണ് ടിക്കറ്റ് വില.
30 കോടി അടിച്ചാലും കൈയ്യിൽ കിട്ടുക ഇത്രമാത്രം
നികുതിയും ഏജൻ്റ് കമ്മീഷനും കഴിച്ചുള്ള തുകയായിരിക്കും വിജയിക്ക് ലഭിക്കുക. 30 കോടിയുടെ 10 ശതമാനമാണ് ഏജൻ്റ് കമ്മീഷൻ. 3 കോടി രൂപയാണ് അത്. കൂടാതെ 30 ശതമാനം നികുതിയും ബാധകമായിരിക്കും. അതായത് 8.10 കോടി രൂപ. ശേഷം 18.90 കോടി രൂപ ബാക്കിയാവും. ഇതോടൊപ്പം ഉയർന്ന വരുമാനത്തിന് ബാധകമായ 25 ശതമാനം സർചാർജ് നികുതിയായ 8.10 കോടിക്ക് മേൽ കണക്കാക്കിയാൽ ഏകദേശം 2 കോടിക്ക് മുകളിൽ വരും .നികുതിയും സർചാർജും ചേർന്ന തുകയ്ക്ക് 4 ശതമാനം ഹെൽത്ത് ആൻഡ് എജുക്കേഷൻ സെസ് കൂടി വരുമ്പോൾ 40.5 ലക്ഷം വീണ്ടും നൽകേണ്ടി വരും. അതായത് ഏറ്റവും ഒടുവിൽ 16.47 കോടിയായിരിക്കും ലഭിക്കുക.


Click it and Unblock the Notifications
