Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവോണം ബംപർ എത്തുന്നു, ഏറ്റവും വലിയ സമ്മാനത്തുകയുമായി: ആരായിരിക്കും ആ മഹാഭാഗ്യശാലി, ടിക്കറ്റ് പ്രകാശനം ഇന്ന്

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനം നല്‍കുന്ന കേരള സർക്കാറിനറെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബംപർ ടിക്കറ്റിന്റെ പ്രകാശനം നിർവ്വഹിക്കുക. രാവിലെ 10 മണിക്ക് തിരുവനന്തപുരത്താണ് ചടങ്ങ്. പരിപാടിയില്‍ മികച്ച സ്വഭാവ നടനുള്ള 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പിപി കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.

25 കോടി രൂപയാണ് ഇത്തവണയും തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും നല്‍കും. മുന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന്റെ തുക വർധിപ്പിച്ചില്ലെങ്കിലും ആകെ സമ്മാനത്തുകയില്‍ ഇത്തവണ വർധനവുണ്ട്. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനത്തുക.

thiruvonam-bumper-lottery-

(കഴിഞ്ഞ വർഷത്തെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം)

സെപ്റ്റംബർ 20 നാണ് ഓണം ബംപറിന്റെ നറുക്കെടുപ്പ് നടക്കുക. ടിക്കറ്റ് പ്രകാശനം ഇന്ന് നടക്കുമെങ്കിലും വില്‍പ്പന ഔദ്യോഗികമായി തുടങ്ങുക 26 ന് മണ്‍സൂണ്‍ ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരിക്കും. തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ കഴിഞ്ഞ ആഴ്ച ധനവകുപ്പ് തള്ളിയിരുന്നു. സമ്മാനത്തുകയായി 25 കോടി തന്നെ മതിയെന്ന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പൊതു ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച ശേഷമാണ് ലോട്ടറിയുടെ ആകെയുള്ള സമ്മാന ഘടനയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു. ഇതാണ് ഇത്തവണ 1 കോടി രൂപ വീതം 20 പേര്‍ക്ക് വീതമാക്കി മാറ്റിയത്. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ടുകൊണ്ടായിരുന്നു ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളിയത്. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. ഇതിലൂടെ വലിയ വരുമാനം കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കുകയും ചെയ്തു.

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപ കഴിഞ്ഞ തവണ നേടിയത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപായിരുന്നു. ഭ​ഗവതി ലോട്ടറി ഏജൻസിയുടെ പഴവങ്ങാടി ശാഖയിൽ നിന്നുമാണ് സമ്മാനാർഹമായ TJ 750605 എന്ന ടിക്കറ്റ് അനൂപ് എടുത്തത്. ലോട്ടറി അടിച്ചതിന് പിന്നാലെ സഹായം തേടി ആളുകള്‍ എത്തിയതോടെ അനൂപിന് സ്വന്തം വീട് തന്നെ വിട്ടുപോവേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ലോട്ടറി ജേതാക്കള്‍ അധികവും പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താനും തയ്യാറായില്ല.

മണ്‍സൂണ്‍ ബംപർ നറുക്കെടുപ്പ് ബുധനാഴ്ച

കേരള ലോട്ടറിയുടെ മണ്‍സൂണ്‍ ബംപറിന്റെ നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. 10 കോടിയാണ് ഒന്നാം സമ്മാനം. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 5 പേര്‍ക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേര്‍ക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 45 ലക്ഷം മണ്‍സൂണ്‍ ബംബര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 250 രൂപയാണ് ടിക്കറ്റ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+