Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവോണം ബമ്പർ അതിർത്തി കടക്കുമോ ഇത്തവണയും?; ഒഴുകി ജനം..ഇതുവരെ വിറ്റത് 23 ലക്ഷത്തിലധിം ടിക്കറ്റുകൾ

കുതിച്ചുയർന്ന് തിരുവോണം ബമ്പർ വിൽപന. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വിൽപനയിൽ മുന്നിൽ പാലക്കാട് ജില്ലയിലാണ്. 4 ലക്ഷം ടിക്കറ്റാണ് ജില്ലയിൽ മാത്രം ഇതുവരെ വിറ്റ് പോയത്. മൂന്ന് ലക്ഷം ടിക്കറ്റ് വിറ്റ തിരുവനന്തരപുരം ജില്ല തൊട്ട് പിന്നിലുണ്ട്.തമിഴ്നാട്ടിൽ നിന്നടക്കം നിരവധി പേരാണ് അതിർത്തി കടന്ന് ടിക്കറ്റ് വാങ്ങാൻ എത്തുന്നത്.

കഴിഞ്ഞ ഓണം ബമ്പർ തമിഴ്നാട് സ്വദേശികൾക്കായിരുന്നു അടിച്ചത്. തിരിപ്പൂർ സ്വദേശികളായ നാല് പേർക്കായിരുന്നു സമ്മാനം ലഭിച്ചത്. അതുകൊണ്ട് തന്നെ അതിർത്തി പ്രദേശമായ വാളയാറിൽ ഭാഗ്യം തേടിയെത്തുന്നവർ കൂടുതൽ തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്നാണ് ലോട്ടറി കടയുടമകൾ പറയുന്നത്. ടിക്കറ്റ് വില 500 രൂപയാണെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് പലരും ടിക്കറ്റ് എടുക്കുന്നതത്രേ. അടിച്ചാൽ 25 കോടിയാണെന്നത് കൊണ്ട് തന്നെ ഭാഗ്യപരീക്ഷണത്തിന് ആരും മടി കാണിക്കുന്നില്ലെന്നും ഇവർ പറയുന്നു. സ്ത്രീകളാണ് ലോട്ടറിയെടുക്കുന്നവരിൽ കൂടുതലുമത്രേ. വലിയ കടകളിൽ നിന്ന് തന്നെ നമ്പർ സമയമെടുത്ത് നോക്കിയാണ് വാങ്ങിപ്പോകുന്നത്.

thiruvonambumoer

അടിച്ചാൽ ജീവിതം രക്ഷപ്പെട്ടില്ലേയെന്നാണ് തമിഴ്നാട്ടുകാർ പറയുന്നത്. തമിഴ്നാട്ടിൽ ലോട്ടറി ഇല്ല. അതുകൊണ്ടാണ് ഇവിടെ വന്ന് എടുക്കുന്നത്. 25 കോടിയല്ലേ സമ്മാനം,അടിച്ചാൽ ജീവിതം ജോളിയായി പോവില്ലേ', എന്നാണ് അവരുടെ വാക്കുകൾ. സ്ഥിരം ടിക്കറ്റെടുത്ത് ചെറിയ സമ്മാനങ്ങൾ നേടിയവരും ആവേശത്തിലാണ്.

അതേസമയം ഈ പോക്ക് തുടർന്നാൽ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുമെന്നാണ് ലോട്ടറി കടക്കാർ പറയുന്നത്. കഴിഞ്ഞ തവണ 80 ലക്ഷം ടിക്കറ്റ് അച്ചടിച്ചപ്പോൾ 756000 ടിക്കറ്റുകൾ വിറ്റ് പോയിരുന്നു. ഇത്തവണ അതിലും കടക്കുമെന്നാണ് ഇവർ പറയുന്നു.

ഇത്തവണ 20 പേർക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഓണം ബമ്പർ സമ്മാനം 25 കോടിയാണെങ്കിലും വിജയിക്ക് കൈയ്യിൽ കിട്ടുക ഇതിന്റെ പകുതി മാത്രമായിരിക്കും. അതായത് ഏകദേശം 12.88 കോടി രൂപ. ഏജന്റഅ കമ്മീഷനും നികുതിയുമൊക്കെ കുറച്ചാണ് ഈ തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+