തിരുവോണം ബംപറിൻ്റെ 30 കോടി പാലക്കാട്ടുകാർ കൊണ്ടുപോകുമോ? ഞെട്ടിച്ച് വിൽപ്പന..അടിച്ചാൽ കൈയ്യിൽ കിട്ടുന്നത്

സംസ്ഥാനത്ത് ഓണം ബംപർ വിൽപ്പന പൊടിപൊടിക്കുന്നു. ഇതുവരെ 87.62 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പ്രിന്റ് ചെയ്തതിൽ 2.37,670 ടിക്കറ്റുകളാണ് ഇനി വിൽക്കാൻ ബാക്കിയുള്ളത്. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിൽപ്പന ആരംഭിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില.

കഴിഞ്ഞ വർഷം 25 കോടിയായിരുന്നു ബംപർ സമ്മാനം. അന്ന് 75 കോടി ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ബംപർ ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് ഇക്കുറിയും മുന്നിൽ. ഇതുവരെ 20.95 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട്ടെ ജില്ലാ-സബ് ഓഫിസുകളിൽ നിന്നായി വിൽപന നടത്തിയത്. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ടിക്കറ്റ് വാങ്ങാൻ പാലക്കാടേക്ക് എത്തുന്നത്. മുൻപ് തമിഴ്നാട്ടുകാർക്ക് ബംപർ സമ്മാനം അടക്കം പല സമ്മാനങ്ങളും അടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരള ലോട്ടറിക്ക് തമിഴ്നാട്ടിലും വലിയ ഡിമാൻ്റ് ഉണ്ട്. തിരക്കേറിയതോടെ അതിർത്തിയിലുള്ള പല ലോട്ടറി കടകളും 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്നുണ്ട്.

onam2-

അതേസമയം പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് തൃശൂർ ആണ്. 10.39 ലക്ഷം ടിക്കറ്റുകളാണ് ഇവിടെ വിൽപ്പന നടത്തിയത്. തിരുവനന്തപുരത്ത് (8.31 ലക്ഷം),ഏറണാകുളം (7.47) കോട്ടയം (5.56 ) കൊല്ലം (5.91)) ആലപ്പുഴ (4.17) കണ്ണൂർ (5.46) കോഴിക്കോട് (5.06) ഇടുക്കി (3.29) മലപ്പുറം (2.81) വയനാട് (2.78) കാസർകോട് (2.65) ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വിൽപ്പന.

നറുക്കെടുപ്പ് 26 ന്

തിരുവോണം ബമ്പർ ഭാഗ്യക്കുറിനറുക്കെടുപ്പ് ഉദ്ഘാടനം സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്.

എത്രകോടി കയ്യിൽ കിട്ടും?

നികുതിയും ഏജൻ്റ് കമ്മീഷനും കഴിച്ചുള്ള തുകയായിരിക്കും വിജയിക്ക് ലഭിക്കുക. 30 കോടിയുടെ 10 ശതമാനമാണ് ഏജൻ്റ് കമ്മീഷൻ. 3 കോടി രൂപയാണ് അത്. കൂടാതെ 30 ശതമാനം നികുതിയും ബാധകമായിരിക്കും. ശേഷം 18.90 കോടി രൂപ ബാക്കിയാവും. ഇതോടൊപ്പം ഉയർന്ന വരുമാനത്തിന് ബാധകമായ 25 ശതമാനം സർചാർജ് നികുതിയായ 8.10 കോടിക്ക് മേൽ കണക്കാക്കിയാൽ ഏകദേശം 2 കോടിക്ക് മുകളിൽ വരും .നികുതിയും സർചാർജും ചേർന്ന തുകയ്ക്ക് 4 ശതമാനം ഹെൽത്ത് ആൻഡ് എജുക്കേഷൻ സെസ് കൂടി വരുമ്പോൾ 40.5 ലക്ഷം വീണ്ടും നൽകേണ്ടി വരും. അതായത് ഏറ്റവും ഒടുവിൽ 16.47 കോടിയായിരിക്കും ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma