Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- ഇഷ്ട ടീം പോര്‍ച്ചുഗല്‍.. കപ്പ് ബ്രസീലിന്; വൈറലായി ഒന്നാം ക്ലാസുകാരന്റെ ലോകകപ്പ് അവലോകനം

തൃശൂര്‍: ലോകം മുഴുവന്‍ ലോകകപ്പ് ആവേശത്തിലാണ്. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമം ലോകപ്രസിദ്ധമാണ്. ഇപ്പോഴിതാ തൃശൂരില്‍ നിന്നുള്ള ഒരു ഒന്നാം ക്ലാസുകാരന്റെ ലോകകപ്പ് ഫുട്‌ബോള്‍ അവലോകനമാണ് വൈറലായിരിക്കുന്നത്. റാദിന്‍ റെനീഷ് എന്ന് ആറ് വയസുകാരനാണ് ലോകകപ്പിലെ ഓരോ ടീമിന്റേയും സാധ്യതകള്‍ പ്രവചിക്കുന്നത്. പിതാവ് റെനീഷ് ആണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്.

ഇതിനോടകം വീഡിയോ രണ്ട് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു. പോര്‍ച്ചുഗല്‍ ആണ് തന്റെ ഇഷ്ട ടീം എങ്കിലും ബ്രസീല്‍ കിരീടം നേടും എന്നാണ് റാദിന്‍ പറയുന്നത്. അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടറില്‍ തന്നെ വഴി അടയും എന്നും റാദിന്‍ പ്രവചിക്കുന്നു. ഇത് കൂടാതെ ഓരോ ടീമിലും കളിക്കുന്ന പ്രധാന താരങ്ങളുടെ പേരും അവരുടെ പൊസിഷനും വരെ റാദിന്റെ അവലോകനത്തിലുണ്ട്.

1

Image Credit: Facebook@Renish Pn

ഏതൊക്കെ ഗ്രൂപ്പുകളിലാണ് ഓരോ ടീം കളിക്കുന്നത് എന്നും ഓരോ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരാകുന്നത് ആരൊക്കെ ആണ് എന്നും വീഡിയോയില്‍ റാദിന്‍ പറയുന്നു. പിതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് റാദിന്‍ ഓരോ കാര്യവും പറയുന്നുണ്ട്. ഫുട്‌ബോള്‍ കൃത്യമായി പിന്തുടരുന്ന ആളാണ് എന്ന് റാദിന്റെ ഓരോ വാക്കിലും വ്യക്തമാണ്. ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ആണ് റാദിന്റെ ഇഷ്ടതാരം.

2

Image Credit: Facebook@Renish Pn


ഗ്രൂപ്പ് സ്റ്റേജില്‍ വലിയ അട്ടിമറികളൊന്നും റാദിന്‍ പ്രവചിക്കുന്നില്ല. മെക്‌സിക്കോ പുറത്ത് പോയേക്കും. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്താകും എന്ന അമ്പരപ്പിക്കുന്ന പ്രവചനമാണ് റാദിന്‍ നടത്തിയിരിക്കുന്നത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ജര്‍മനി, ബെല്‍ജിയം, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ ആണ് മത്സരിക്കുക. ക്വാര്‍ട്ടറില്‍ നെതര്‍ലാന്റിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് സെമി ഫൈനലിലെത്തും.

3

Image Credit: Facebook@Renish Pn


ബ്രസീല്‍ ജര്‍മനിയെ തോല്‍പ്പിക്കും. 2014 ലെ മാരക്കാന ദുരന്തത്തിന് ക്വാര്‍ട്ടറില്‍ ബ്രസീല്‍ ജര്‍മനിയോട് പകരം വീട്ടും എന്ന് ആരാധകര്‍ക്ക് പ്രതീക്ഷയേകുന്ന പ്രവചനമാണ് റാദിന്‍ നടത്തിയിരിക്കുന്നത്. ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ടും ബെല്‍ജിയത്തെ തോല്‍പ്പിച്ച് പോര്‍ച്ചുഗലും അവസാന നാലിലേക്ക് എത്തും. ബ്രസീല്‍ ഫ്രാന്‍സ് പോരാട്ടമാണ് റാദിന്‍ സെമി ഫൈനല്‍ പ്രവചിച്ചിരിക്കുന്നത്.

4

പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടിനോടും സെമി ഫൈനലില്‍ പോരടിക്കും. യഥാക്രമം ബ്രസീലും ഇംഗ്ലണ്ടുമായിരിക്കും കലാശപോരാട്ടത്തിന് ഖത്തറില്‍ ഇറങ്ങുക. ഇതില്‍ ബ്രസീല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ആറാമതും നേടും എന്നാണ് റാദിന്‍ പ്രവചിച്ചിരിക്കുന്നത്. റാദിന്റെ ലോകകപ്പ് അവലോകനം ഇതിനോടകം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

വൈറല്‍ വീഡിയോ ഇവിടെ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+