'ഇവനെ ഒക്കെ ചൂലിന് അടിക്കണം'; പെണ്‍കുട്ടിയുടെ ചിത്രം പാതി മറച്ച് പത്മജയുടെ പോസ്റ്റ്: വിമര്‍ശനം
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗിക പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. സന്ദീപ് വാര്യര്‍ അതിജീവിതയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ചിത്രങ്ങള്‍ വ്യാപകമായി പ്രതികരിച്ചതോടെ സന്ദീപ് വാര്യര്‍ ഈ ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു.
പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തില്‍ വെളിപ്പെടുത്തി അപമാനിക്കുന്ന ഇവനെയൊക്കെ ചൂലിന് അടിക്കണമെന്ന് പറഞ്ഞാണ് പത്മജ ഫേസ്ബുക്ക് കുറുപ്പിട്ടിരിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ആ കുഞ്ഞിനെ ഭ്രൂണാവസ്ഥയില്‍ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജന മധ്യത്തില്‍ ഇറങ്ങിനടന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തൊലിക്കട്ടി സമ്മതിക്കണം എന്നും പത്മജ പരിഹസിക്കുന്നുണ്ട്.

പത്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എന്തൊരു നെറികെട്ടവന്മാരാണ് രാഹുല്‍ മാങ്കൂട്ടവും അവന്റെ സൈബര്‍ കിങ്കരന്മാരും. പരാതി ഉന്നയിച്ച ആ പെണ്‍കുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തില്‍ വെളിപ്പെടുത്തി അപമാനിക്കുന്ന ഇവനെ ഒക്കെ ചൂലിന് അടിക്കണം. ഒരു പെണ്‍കുട്ടിക്ക് വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ച് ഗര്‍ഭിണി ആക്കിയ ശേഷം ആ കുഞ്ഞിനെ ഭ്രൂണാവസ്ഥയില്‍ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തില്‍ ഇറങ്ങി നടന്ന ഇവന്റെ ഒരു തൊലിക്കട്ടി. ഇതൊക്കെ അതിജീവിച്ച് വന്ന ആ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
അതേസമയം കുറുപ്പിനൊപ്പം പെണ്‍കുട്ടിയുടെ ചിത്രം പാതിമറച്ച് പോസ്റ്റ് ചെയ്ത പത്മജയ്‌ക്കെതിരെയും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. രാഹുലിന്റെ സൈബര്‍ കിങ്കരന്മാര്‍ ചെയ്ത കാര്യം തന്നെയല്ലേ പത്മജയും ചെയ്തത് എന്നായിരുന്നു പലരും ചോദിച്ചത്. ഇരയാരാണെന്ന് അറിയാത്തവര്‍ക്ക് കൂടി അറിയാനുള്ള അവസരം പത്മജ ഒരുക്കിക്കൊടുത്തു എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോ. ആശ ഉല്ലാസ് കുറിച്ച കമന്റിങ്ങനെ: 'മാഡം, ഈ ഫോട്ടോ ഡിലീറ്റ് ചെയ്യൂ, മുഖം ബ്ലര്‍ ആക്കിയാലും ആളുകള്‍ ഫോട്ടോ വെച്ച് ഉറപ്പിക്കും. ആ കുട്ടിടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്. ഫോട്ടോ ഇല്ലാതെ അല്ലെങ്കില്‍ വെറുതെ മറ്റെന്തെങ്കിലും ഇമേജ് വെച്ചാലും പറയാനുള്ളത് എഴുതാം. ഇതിപ്പോ മാഡം ചെയ്തതും തെറ്റ് ആണ്'.












Click it and Unblock the Notifications