കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗാർത്ഥികളോടുള്ള സമീപനം തിരുത്താൻ തയ്യാറാവാത്ത സര്‍ക്കാറാണ് ഇത്: രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: പി എസ് സി നിയമനങ്ങളുടെ പേരില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാങ്ക്ലിസ്റ്റിൽ ഇടം നേടിയിട്ടു പോലും ജോലി ലഭിക്കാഞ്ഞതിൽ മനം നൊന്ത് ഒരു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തിട്ടു പോലും, ഉദ്യോഗാർത്ഥികളോടുള്ള സമീപനം തിരുത്താൻ ഈ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ കമൽ എഴുതിക്കൊടുത്ത പോലെ പാർട്ടിക്ക് വേണ്ടപ്പെട്ടവരെ നികുതിപ്പണം കൊണ്ടു തീറ്റിപ്പോറ്റാനുള്ള കടും വെട്ടാണ് ഈ സർക്കാർ നടത്തുന്നത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ നിയമവിരുദ്ധത സുപ്രീം കോടതി വിധികളിലൂടെ ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ, ചില പ്രത്യേക വിധികളോട് മാത്രം ശുഷ്‌കാന്തി കാണിക്കുന്ന പ്രത്യേക ജനുസ്സിൽ ഉള്ള ഒരു സർക്കാരാണ് ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 chennithala

Recommended Video

cmsvideo
കോഴിക്കോട്: ശബരിമല വിഷയം; സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല

സിഡിറ്റും, കെൽട്രോണും പോലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എ കെ ജി സെന്ററിൽ നിന്നുള്ള പണം കൊണ്ടല്ല. കോഴിക്കോട് സർവ്വകലാശാലയിലെ നിയമനങ്ങളെ രൂക്ഷമായി ഹൈക്കോടതി വിമർശിച്ചതാണ്. തെറ്റായ പ്രവണതകളുടെ ഉത്തരവാദിത്തം പൊതുവെ ഉദ്യോഗസ്ഥരുടെ തലയിലിടുന്ന പതിവുള്ള സർക്കാർ, വകുപ്പ് സെക്രട്ടറിമാരുടെ നിർദ്ദേശങ്ങളെപ്പോലും തള്ളിയാണ് ഉദ്യോഗാർത്ഥികളായ യുവാക്കളെ വഞ്ചിക്കുന്നത്.
3 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നാലര വർഷം കൊണ്ടു നടത്തിയ സർക്കാർ ആണിത്.

തൊഴിലന്വേഷിച്ചു കഷ്ടപ്പെടുന്ന യുവാക്കളുടെയും, റാങ്കലിസ്റ്റിൽ പേര് വന്നിട്ടും ഓരോ വാതിലിലും പോയി മുട്ടേണ്ടി വരുന്ന യുവാക്കളുടെയും കണ്ണു നീരിൽ ഈ സർക്കാർ മുങ്ങിത്താഴും. യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പിൻവാതിൽ നിയമനങ്ങൾ പുന:പരിശോധിക്കും, പി എസ് സിയിലൂടെയും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെയും നിയമനങ്ങൾ നടത്തും. പിൻവാതിൽ നിയമനങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഒത്ത് കളിക്കുവാണെന്നും അദ്ദേഹം ആരോപിച്ചു.

English summary
This is a government that is not ready to change its attitude towards job seekers: Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X