• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഗുരുതര കടന്നാക്രമണമാണിത്'; ഇഡിയെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം

ദില്ലി; കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമാക്കി ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്‌ കിഫ്‌ബിക്കെതിരെ കേസ്‌ എടുത്ത നടപടിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ റാലിയിൽ സംസാരിക്കവെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കിഫ്‌ബിക്കും എൽഡിഎഫ്‌ സർക്കാരിനും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. അതിനുപിന്നാലെയാണ്‌ ഇഡിയുടെ അനാവശ്യ നീക്കമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

ഫെമ വ്യവസ്ഥകളുടെ ലംഘനം ആരോപിച്ച്‌ കേസ്‌ എടുത്ത ഇഡി കിഫ്‌ബിയുടെ സിഇഒയെയും ഡപ്യൂട്ടി മാനേജിങ്‌ ഡയറക്ടറെയും ചോദ്യംചെയ്യലിനു ഹാജരാകാൻ വിളിച്ചിരിക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച ഏജൻസിക്കുനേരെയുള്ള ഗുരുതര കടന്നാക്രമണമാണിത്.

കോർപറേറ്റ്‌ സ്ഥാപനം എന്ന നിലയിൽ വാണിജ്യ കടമെടുപ്പിനു കിഫ്‌ബിക്ക്‌ അവകാശമുണ്ട്‌. റിസർവ്‌ ബാങ്കിന്റെ അംഗീകാരത്തോടെയാണ്‌ കിഫ്‌ബി വിദേശത്ത്‌ മസാല ബോണ്ടുകൾ ഇറക്കിയത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷമുള്ള ഇഡിയുടെ ഈ നടപടി എൽഡിഎഫ്‌ സർക്കാരിനെയും കിഫ്‌ബിയുടെ നേതൃത്വത്തിൽ നടന്ന വിപുലമായ വികസന പ്രവർത്തനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ഹീനമായ നീക്കത്തിന്റെ ഭാഗമാണ്‌.

ഏത് വേഷത്തിലും സുന്ദരി തന്നെ.. നടി ആൻഡ്രിയ ജർമിയയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ

ഫെഡറൽ തത്വങ്ങളുടെ കടുത്ത ലംഘനമാണിത്‌.

cmsvideo
  സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

  കിഫ്‌ബിക്ക്‌ എതിരായ കേസ്‌ പിൻവലിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്നതിൽനിന്ന്‌ പിന്തിരിയണമെന്നും ധനമന്ത്രിയോടും ഇഡിയോടും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

  5,3,1;കോട്ടയത്ത് 'വിജയ ഫോർമുലയുമായി' യുഡിഎഫ്.. ജോസഫിനെ മെരുക്കിയത് ഇങ്ങനെ

  കർഷക സമരം;മോദി ഭരണകുടം കർഷകരോട് കാണിക്കുന്നത് അധികാര ഹുങ്കിന്റെ ധാർഷ്ട്യം; ചെന്നിത്തല

  'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ

  English summary
  'This is a serious attack';bjp is misusing the ed says CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X