ഇത് അവകാശ ലംഘനം, കാപ്പന് വേണ്ടി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇടപടണം,മഅ്ദനി
തിരുവനന്തപുരം; സിദ്ധിഖ് കാപ്പന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കേരളാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അബ്ദുന്നാസർ മഅ്ദനി.രാഹുൽഗാന്ധി ഉൾപ്പെടെയുള്ള എംപി മാർ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് ഇടപെടൽ നടത്തിക്കണം.സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയിൽപോലും ചങ്ങലയിൽ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇതെന്നും മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട്
യു.പി യിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയിൽപോലും ചങ്ങലയിൽ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
മലയാളിയും മാധ്യമ പ്രവർത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കേരളാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണം ഒപ്പം കേരളത്തിൽ നിന്നുള്ള ശ്രീ. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള എംപി മാർ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് ഇടപെടൽ നടത്തിക്കണം.ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്നമാണ് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്.ഒപ്പം മുഴുവൻ സഹോദരങ്ങളും ആത്‌മാർത്ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications