കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ കൊച്ചുമക്കള്‍ എന്നെക്കാളും നന്നായി ഹിന്ദി പറയുന്നു; ഏകഭാഷാനയം പെട്ടെന്ന് നടപ്പാക്കണം: അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത ഭാഷ എന്ന നയം പ്രാബല്യത്തില്‍ വരുത്താന്‍ സമയമായെന്ന് മുന്‍ എം പിയും ബി ജെ പി ദേശീയ വൈസ് പ്രസിഡന്റുമായ എ പി അബ്ദുള്ളക്കുട്ടി. വാര്‍ത്ത ഏജന്‍സിയായ ഐ എ എന്‍ എസിനോടായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. 'ഒരു ഇന്ത്യ ഒരു ഭാഷ' എന്ന നയം നടപ്പിലാക്കാന്‍ ഇതാണ് പറ്റിയ അവസരം എന്നാണ് ബി ജെ പി നേതാക്കളുടെ വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെറിയ രീതിയിലുള്ള പിന്തുണ ഉണ്ടെങ്കില്‍ തന്നെ 'ഒരു രാജ്യം ഒരു നികുതി' എന്ന പോലെ 'ഒരു രാജ്യം ഒരു ഭാഷ' എന്ന നയവും നടപ്പിലാക്കാന്‍ സാധിക്കും എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ഹിന്ദി സിനിമകള്‍ കാണുന്നത് കൊണ്ടും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കൊണ്ടും കേരളത്തിലേയും തമിഴ്നാട്ടിലേയും പുതിയ തലമുറ മെച്ചപ്പെട്ട ഹിന്ദിയാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണം കൊണ്ട് തന്നെ ഏക ഭാഷാ നയം കേരളത്തിലും തമിഴ്നാട്ടിലുമടക്കം പ്രാവര്‍ത്തികമാക്കാന്‍ പെട്ടെന്ന് സാധിക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

ശ്രീനിവാസന്റെ തലയില്‍ മാത്രം മൂന്ന് വെട്ടുകള്‍, ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകള്‍ശ്രീനിവാസന്റെ തലയില്‍ മാത്രം മൂന്ന് വെട്ടുകള്‍, ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകള്‍

1

എന്റെ കുടുംബത്തില്‍ പോലും, കൊച്ചുമക്കള്‍ എന്നെക്കാളും നല്ല രീതിയില്‍ ഹിന്ദി സംസാരിക്കുന്നു. ഇത് പുതിയ ട്രെന്റ് ആണെന്നാണ് താന്‍ വിചാരിക്കുന്നത് എന്നും ഇതു തന്നെയാണ് ഏറ്റവും മികച്ച സമയം എന്നും അദ്ദേഹം പറഞ്ഞു. യു എ ഇയിലും അമേരിക്കയിലും ആളുകള്‍ ഹിന്ദി സിനിമ കാണുന്നവര്‍ ആണെന്നും അവര്‍ക്ക് ഹിന്ദി മനസിലാവുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഹിന്ദി കേവലം ഇന്ത്യയിലെ ഒരു ഭാഷ മാത്രമല്ല. അതൊരു അന്താരാഷ്ട്ര ഭാഷ എന്ന രീതിയിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.

2

മോദി സര്‍ക്കാര്‍ ഒരിക്കലും പ്രാദേശിക ഭാഷകള്‍ക്ക് എതിരല്ല എന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തില്‍ (എന്‍ ഇ പി) ഇക്കാര്യം വിശദമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും നീറ്റ്, ക്യാറ്റ് പോലുള്ള പരീക്ഷകളും പ്രാദേശിക ഭാഷയില്‍ തന്നെ സംഘടിപ്പിക്കുന്നുണ്ട് എന്നും അബ്ദുള്ളക്കുട്ടി വിശദീകരിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ഇടവേളയ്ക്ക് ശേഷം ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി ഭാഷാ വിവാദം തുടങ്ങിവെച്ചത്. ഇതോടെയാണ് പുതിയ നീക്കത്തിനായുള്ള ചരടുവലികള്‍ ബി ജെ പി നേതാക്കളും തുടങ്ങിയത്.

2

പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37 ാമത് മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരമാര്‍ശം. സംസ്ഥാനങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീര്‍ച്ചയായും വര്‍ധിപ്പിക്കും എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

4

ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുകയാണെന്നും മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെ, അതായത് ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്, എന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

5

ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നും ഹിന്ദിയിലേക്ക് വാക്കുകള്‍ കടമെടുത്ത് ഹിന്ദിയെ കൂടുതല്‍ ഫ്ളെക്സിബിള്‍ ആക്കണമെന്നുമായിരുന്നു അമിത് ഷാ നിര്‍ദേശിച്ചത്. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹിന്ദി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധയും ഊന്നലും നല്‍കേണ്ടതിനെക്കുറിച്ചും അമിത് ഷാ പറഞ്ഞിരുന്നു.

English summary
this is best time for One Nation One Language says AP Abdullakutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X