Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെന്‍സ് വാങ്ങിയിട്ട് ഒരുവര്‍ഷം പോലുമായില്ല.. പോര്‍ഷെയും കാര്‍ ശേഖരത്തിലെത്തിച്ച് ഷെഫ് സുരേഷ് പിള്ള

ഇതിന് മുന്‍പ് സ്വന്തമായി ഒരു വാഹനം പോലുമില്ലാത്ത ആളായിരുന്നു ഷെഫ് സുരേഷ് പിള്ള. കഴിഞ്ഞ വര്‍ഷമാണ് ബെന്‍സ് വാങ്ങുന്നത്.

chef

കൊച്ചി: മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത പാചക വിദഗ്ധനാണ് ഷെഫ് സുരേഷ് പിള്ള. പുത്തന്‍ രുചിക്കൂട്ടുകളുടെ പരീക്ഷണത്തോടൊപ്പം നിരവധി പേര്‍ക്ക് പ്രചോദനമാകാനും സുരേഷ് പിള്ളക്ക് സാധിക്കാറുണ്ട്. സ്വപ്‌നങ്ങളെ പിന്തുടരുക സുരേഷ് പിള്ള എപ്പോഴും പറയാറുള്ളത്. ഇപ്പോഴിതാ അത്തരത്തിലുള്ള തന്റെ മറ്റൊരു സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് സുരേഷ് പിള്ള.

തന്റെ കാര്‍ ശേഖരത്തിലേക്ക് ആഡംബര വാഹനമായ പോര്‍ഷെ കെയിനും സ്വന്തമാക്കിയിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. കഠിനാധ്വാനം ചെയ്യൂ, സ്വപ്നങ്ങളെ പിന്തുടരാന്‍ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടുക. എന്ത് അത്ഭുതമാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് അറിയില്ലല്ലോ എന്നാണ് തന്റെ പുത്തന്‍ കാറിന്റെ ചിത്രം പങ്ക് വെച്ച് കൊണ്ട് സുരേഷ് പിള്ള കുറിച്ചിരിക്കുന്നത്.

സ്വന്തമായി സൈക്കിള്‍ പോലും ഇല്ലാത്ത ഷെഫ്

സ്വന്തമായി സൈക്കിള്‍ പോലും ഇല്ലാത്ത ഷെഫ്

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബെന്‍സ് എസ് ക്ലാസ് ഷെഫ് സുരേഷ് പിള്ള സ്വന്തമാക്കിയിരുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി സുരേഷ് പിള്ള വാങ്ങിയ കാറും ഇതായിരുന്നു. ഇതിന് മുന്‍പ് സ്വന്തമായി സൈക്കിള്‍ പോലും ഇല്ലാത്ത ആളായിരുന്നു സുരേഷ് പിള്ള.

ബെന്‍സ് വാങ്ങിയത് ഇങ്ങനെ

ബെന്‍സ് വാങ്ങിയത് ഇങ്ങനെ

ജീവിതത്തില്‍ ഒരിക്കലും കാറിനോട് ഭ്രമമോ ആകര്‍ഷണമോ തോന്നിയിരുന്നില്ല എന്ന് അന്ന് സുരേഷ് പിള്ള പറഞ്ഞിരുന്നു. മാരിയറ്റ് ഗ്രൂപ്പ് നടത്തുന്ന കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ 'റെസ്റ്ററന്റ് ഷെഫ് പിള്ള' തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി എത്തിയതാണ് ബെന്‍സ് സ്വന്തമാക്കുന്നതിലേക്ക് വഴി തെളിയിച്ചത്.

പോര്‍ഷെയുടെ വില!!

പോര്‍ഷെയുടെ വില!!

റെസ്റ്ററന്റിലിരുന്നാല്‍ കാണാവുന്നത്ര അടുത്ത് മെഴ്‌സീഡസ് ബെന്‍സിന്റെ ഷോറൂം ആരംഭിച്ചിരുന്നു. അതിന് ശേഷമാണ് യാദൃശ്ചികമായി കാര്‍ വാങ്ങുന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് സുരേഷ് പിള്ള പറഞ്ഞിരുന്നത്. അതേസമയം സുരേഷ് പിള്ള ഇപ്പോള്‍ വാങ്ങിയ പോര്‍ഷെയുടെ എക്‌സ് ഷോറൂം വില 1.48 കോടി രൂപയാണ്.

100 കിലോമീറ്റര്‍ ആറ് സെക്കന്റില്‍?

100 കിലോമീറ്റര്‍ ആറ് സെക്കന്റില്‍?

പോര്‍ഷെയുടെ ഏറ്റവും വലിയ എസ് യു വിയായ കെയിനിന്റെ കൂപ്പേ വകഭേദമാണ് ഇത്. മൂന്ന് ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനു കരുത്തേകുന്നത്. 340 പി എസ് കരുത്തുള്ള പോര്‍ഷെ കെയിനിന് 450 എന്‍ എമ്മാണ് ടോര്‍ക്ക്. വെറും 6 സെക്കന്‍ഡില്‍ 100 കിലോമീറ്ററില്‍ഡ എത്തും. പരമാവധി വേഗത 243 കിലോമീറ്ററാണ്. കൊച്ചിയിലെ പോര്‍ഷെ ഷോറൂമില്‍ നിന്നാണ് സുരേഷ് പിള്ള വാഹനം വാങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+