'ഇത് ഫാസിസ്സമാണ്..രാജ്യം ഇവർ നശിപ്പിക്കും..ശിലായുഗത്തിലേക്കാണ് അവരുടെ യാനം';എംഎ നിഷാദ്
തിരുവനന്തപുരം; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം കനക്കുകയാണ്. സേവ് ലക്ഷദ്വീപ് കാമ്പെയ്നുകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്.ജനസംഖ്യയുടെ,99 ശതമാനം മുസ്ളീങ്ങളാണ് ലക്ഷദ്വീപിലെന്നും അത് മാത്രമാണ് സംഘ പരിവാർ
ഭരണകൂടത്തിന്റെ പ്രശ്നമെന്നും നിഷാദ് പറയുന്നു.രാജ്യ ദ്രോഹിയായ, അഡ്മിനിസ്ട്രേറ്റർ, പ്രഫുൽ പട്ടേൽ എന്ന നരാധമനിൽ നിന്നും
ദ്വീപ് നിവാസികളെ,രക്ഷപ്പെടുത്താൻ.. അവർക്ക് വേണ്ടി ശബ്ദമുയർത്താൻ
രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ലക്ഷദ്വീപ്...
നിങ്ങൾ കണ്ടിട്ടുണ്ടോ,ലക്ഷദ്വീപ് ?
കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച്ചകൾ,
നിങ്ങൾക്ക് സമ്മാനിക്കും,ആ ദ്വീപും
അവിടത്തെ നാട്ടുകാരും...
അവർ,സ്നേഹമുളള കുറേ മനുഷ്യരുളള ഇടം
അവർ,സമാധാന പ്രിയർ...
അവർ,രാജ്യ സ്നേഹികൾ...
ജനസംഖ്യയുടെ,99 ശതമാനം മുസ്ളീങ്ങളാണ്,ലക്ഷദ്വീപിൽ..
അതാണ്...അത് മാത്രമാണ്,സംഘ പരിവാർ
ഭരണകൂടത്തിന്റ്റെ,പ്രശ്നം..
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
അതാണ് അവരെ അസ്വസ്തരാക്കുന്നത്..
രാജ്യ ദ്രോഹിയായ,അഡ്മിനിസ്ട്രേറ്റർ,
പ്രഫുൽ പട്ടേൽ എന്ന നരാധമനിൽ നിന്നും
ദ്വീപ് നിവാസികളെ,രക്ഷപ്പെടുത്താൻ..
അവർക്ക് വേണ്ടി ശബ്ദമുയർത്താൻ
രാഷ്ട്രീയ ഭേദമന്യേ ,നാം മുന്നോട്ട് വരണം..
ഇത് അനീതിയാണ്..ഇത് ഫാസിസ്സമാണ്..
ഈ കോവിഡ് മഹാമാരിക്കാലത്തും,
സംഘ പരിവാർ,അവരുടെ ഫാസിസ്റ്റ് അജണ്ട
നടപ്പിലാക്കാനുളള ശ്രമങ്ങളിലാണ്...
കോവിഡ്,പ്രതിരോധത്തിൽ അമ്പേ
പരാജയപ്പെട്ട,ഒരു പ്രധാന മന്ത്രിയും
അയാൾ നേതൃത്വം നൽകുന്ന ഒരു ഭരണ
കൂടവും,ജനങ്ങളുടെ ജീവനേക്കാളും വില
മതിക്കുന്നത്,ഇത്തരം,മനുഷ്യ രഹിതമായ
പ്രവർത്തനങ്ങളിലാണ്..ഈ രാജ്യം ഇവർ നശിപ്പിക്കും..ശിലായുഗത്തിലേക്കാണ് അവരുടെ യാനം..
ലക്ഷദ്വീപിന് വേണ്ടി,ശബ്ദമുയർത്തൂ..
സഹജീവികൾക്കായി പോരാടൂ..
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications