രക്ഷകനായി ഉമ്മൻചാണ്ടി, വധശിക്ഷയിൽ നിന്ന് രക്ഷിച്ചത് മൂന്ന് പ്രവാസി മലയാളികളെ, നൽകിയത് വൻതുക
റിയാദ്: കേരളത്തിലെ ജനപ്രിയ മുഖ്യമന്ത്രിമാരില്‍ ഒരു സ്ഥാനം മുന്‍ യുഡിഎഫ് സര്‍ക്കാരിനെ നയിച്ച ഉമ്മന്‍ചാണ്ടിക്കുണ്ട്. ചില വിവാദങ്ങള്‍ നിറം കെടുത്തിയെങ്കിലും ഇപ്പോഴും കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്തുളള ആരാധകര്‍ ഉമ്മന്‍ചാണ്ടിക്കുണ്ട്.
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രവാസി മലയാളികളെയാണ് ഉമ്മന്‍ചാണ്ടി സ്വന്തം കയ്യില്‍ നിന്നും പണം കൊടുത്ത് മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെ...

2008ലാണ് കൊല്ലം ജില്ലക്കാരായ പ്രവാസികള്‍ സുധീര്‍ മുസ്തഫ, മന്‍സൂര്‍ സൈനുല്‍ ആബിദീന്‍, മുഹമ്മദ് റഫീഖ് എന്നിവരെയാണ് സൗദി ശരീഅ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലം സ്വദേശിയായ നൗഷാദ് കൊല്ലപ്പെട്ട കേസിലായിരുന്നു വിധി. റിയാദിലെ അല്‍ഹൈര്‍ ജയിലില്‍ ആയിരുന്നു മൂവരും വധശിക്ഷ കാത്ത് കഴിഞ്ഞിരുന്നത്. തുടര്‍ന്നാണ് ഇവര്‍ മൂന്ന് പേരുടേയും കുടുംബങ്ങള്‍ സഹായം തേടി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സമീപിച്ചത്.

വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ സഹായിക്കണം എന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. വധശിക്ഷ ഒഴിവാക്കണമെങ്കില്‍ കൊല്ലപ്പെട്ട ആളുടെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാകണം. മാത്രമല്ല ദയാ ധനം അഥവാ ബ്ലഡ് മണിയും കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് നല്‍കണം. റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ പ്രതികളില്‍ ഒരാളുടെ സുഹൃത്തായ ഉനൈസ് ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചു.

പ്രതികള്‍ക്ക് മാപ്പ് ലഭിക്കുകയാണ് എങ്കില്‍ ബ്ലഡ് മണി നല്‍കാന്‍ തയ്യാറാണ് എന്ന് കുടുംബാംഗങ്ങള്‍ എംബസ്സിയെ അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായുളള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ക്കല സ്വദേശിയായ അഭിഭാഷകന്‍ ഷക്കീര്‍ വഴിയാണ് ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് നടപടികള്‍ നീക്കിയത്. കൊല്ലപ്പെട്ട ഉനൈസിന്റെ കുടുംബം പ്രതികള്‍ക്ക് മാപ്പ് നല്‍കാമെന്ന് സമ്മതിച്ചു.

50 ലക്ഷം രൂപയാണ് ബ്ലഡ് മണിയായി ആവശ്യപ്പെട്ടത്. പ്രതിയായ മൂന്ന് പേരുടെ കുടുംബങ്ങളും സമ്മതിച്ചതോടെ മാപ്പ് നല്‍കിക്കൊണ്ടുളള സമ്മതപത്രം ഇന്ത്യന്‍ എംബസ്സി കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ മൂന്ന് പ്രതികളേയും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. അതേസമയം 9 വര്‍ഷത്തെ തടവ് ശിക്ഷ ഒഴിവാക്കിയിരുന്നില്ല. ഈ ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം പ്രതികള്‍ നാട്ടിലേക്ക് മടങ്ങി.

എന്നാല്‍ കേസ് ഇതോടെ അവസാനിച്ചിരുന്നില്ല. കൊല്ലപ്പെട്ട ആളുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചതായുളള രേഖ കോടതിയില്‍ എത്താത്തതാണ് കാരണം. പ്രതികളായ മൂന്ന് പേരുടെയും കുടുംബങ്ങള്‍ പത്ത് ലക്ഷം രൂപ വീതം നല്‍കാം എന്നാണ് ആദ്യം ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ അത്രയും തുക തരാനുളള സാമ്പത്തിക ശേഷി തങ്ങള്‍ക്ക് ഇല്ലെന്ന് പിന്നീട് ഇവര്‍ അറിയിക്കുകയായിരുന്നു.

ഈ സമയം വര്‍ഷങ്ങള്‍ കഴിയുകയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ റഫീഖ് അതിനിടെ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതോടെ ബ്ലഡ് മണി സ്വന്തം കയ്യില്‍ നിന്നും ഉമ്മന്‍ചാണ്ടി നല്‍കേണ്ട സ്ഥിതിയായി. സ്വന്തം കയ്യില്‍ നിന്നും കൂടാതെ അടുപ്പമുളളവരുടെ സഹായത്തോടും കൂടിയാണ് 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടി കൊല്ലപ്പെട്ട ഉനൈസിന്റെ കുടുംബത്തിന് നല്‍കി കേസ് അവസാനിപ്പിച്ചത്.












Click it and Unblock the Notifications