കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 അരുംകൊലകളും 14 വര്‍ഷം ജോളി പൂഴ്ത്തിയത് ഇങ്ങനെ!! പിഴച്ചത് ഒരേ ഒരു ശ്രമം, പക്ഷേ

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: 14 വര്‍ഷത്തിനിടയിലെ ആറ് കൊലപാതകങ്ങള്‍. തുടരെ തുടരെ മരണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഇവയൊന്നും ഒരു സംശയത്തിന് പോലും വഴിവെച്ചില്ലെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ആറ് മരണങ്ങള്‍ അസ്വാഭാവികമായി നടന്നിട്ടും ഒന്ന് പോലും കൊലപാതകങ്ങളാണെന്ന് കണ്ടെത്താന്‍ പോലീസിനോ മെഡിക്കല്‍ വിദഗ്ദര്‍ക്കോ സാധിക്കാതിരുന്നത് എന്തുകൊണ്ടാകാം? അവിടെയാണ് ജോളിയെന്ന കില്ലര്‍ അന്വേഷണ സംഘത്തെ പോലും അത്ഭുതപ്പെടുത്തുന്നത്.

വീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെവീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെ

കൃത്യമായ ആസൂത്രണമായിരുന്നു കൊലകള്‍ ഓരോന്നിനും മുന്‍പ് ജോളി നടത്തിയത്. ഉന്നതരുടെ ഇടപെടലുകളും കൊലപാതകങ്ങള്‍ മറയ്ക്കാനുള്ള ജോളിയുടെ നീക്കത്തെ സഹായിച്ചു. ഇവ കൂടാതെ മൂന്ന് കാരണങ്ങളാണ് 14 വര്‍ഷം വരെ സത്യം പുറത്ത് വരാതിരിക്കാന്‍ കാരണമായത്. വിശദാംശങ്ങളിലേക്ക്

 മൂന്ന് കാരണങ്ങള്‍

മൂന്ന് കാരണങ്ങള്‍

ശുചിമുറിയില്‍ കുഴഞ്ഞ് വീണാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നത്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തിയാണ് റോയിയെ കൊലപ്പെടുത്തുന്നത്. ആത്മഹത്യയാണെന്നായിരുന്നു നിഗമനം. ഇതോടെ പോസ്റ്റുമാര്‍ട്ടം നടത്തുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പോസ്റ്റുമാര്‍ട്ടം.

Recommended Video

cmsvideo
Koodathai Jolly : ജോളി പദ്ധതിയിട്ടത് വന്‍ കൊലപാതക പരമ്പര | Oneindia Malayalam
 സയനൈഡ് കണ്ടെത്തി,പക്ഷേ

സയനൈഡ് കണ്ടെത്തി,പക്ഷേ

അന്ന് പരിശോധനയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ അഡീഷ്ണല്‍ പ്രൊഫ ആര്‍ സാനു സയനൈഡിന്‍റെ അംശം റോയിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാസപരിശോധനാ ഫലം വന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ലായിരുന്നു.

 അന്വേഷണം അവസാനിപ്പിച്ചു

അന്വേഷണം അവസാനിപ്പിച്ചു

അഞ്ച് വര്‍ഷത്തിനിടയിലെ ഇടവേളയില്‍ ജോളിയുടെ ആത്മവിശ്വാസം ഉയര്‍ന്നു. ആത്മഹത്യ ചെയ്ത് പിതാവ് എന്നത് മക്കളുടെ ഭാവിയെ പോലും ബാധിക്കുമെന്ന് ജോളി സ്ഥാപിച്ചു. ഇതോടെ റോയിയുടെ മരണത്തില്‍ സംശയം ഉന്നയിച്ചവര്‍ പോലും പിന്‍വലിഞ്ഞു. ഇതോടെ പോലീസും തുടരന്വേഷണം അവസാനിപ്പിച്ചു.

 വ്യാപക പ്രചരണം

വ്യാപക പ്രചരണം

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടേയും മകള്‍ ആല്‍ഫൈന്‍റെ കൊലപാതകവും സ്വാഭാവിക മരണങ്ങള്‍ ആണെന്ന് വരുത്തി തീര്‍ക്കാനും ജോളിക്ക് എളുപ്പം സാധിച്ചു. ആല്‍ഫൈനെ ഗര്‍ഭം ധരിച്ചപ്പോള്‍ ജോളിക്ക് ചിക്കന്‍ പോക്സായിരുന്നു. ഇത് കുഞ്ഞിനെ ബാധിച്ചെന്ന രീതിയില്‍ വലിയ പ്രചരണം നടന്നിരുന്നു.

 ആരും മുന്നോട്ട് വന്നില്ല

ആരും മുന്നോട്ട് വന്നില്ല

ബ്രഡ് ഇറച്ചികറിയില്‍ മുക്കി നല്‍കിയ ഉടന്‍ ആല്‍ഫൈന്‍ ബോധമറ്റ് വീണു. പിന്നീട് മൂന്ന് ദിവസത്തോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞ് ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരിച്ചത്. കുഞ്ഞിന് ആരോഗ്യമുണ്ടായിരുന്നില്ലെന്ന പ്രചരണം ശക്തമായിരുന്നതോടെ ആരും പോസ്റ്റുമാര്‍ട്ടം എന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നില്ല.

 സിലിയുടെ കൊലപാതകം

സിലിയുടെ കൊലപാതകം

ആല്‍ഫൈന്‍റെ മരണത്തിന് തൊട്ട് പിന്നാലെയാണ് സിലിയുടെ മരണം. സിലിക്കും സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയത്. സയനൈഡ് കഴിച്ച സിലി ജോളിയുടെ മടിയിലേക്കാണ് കുഴഞ്ഞ് വീണ് മരിച്ചത്. ജോളിയുടെ മൂന്നാമത്തെ ശ്രമത്തിലായിരുന്നു സിലി മരിച്ചത്. വീട്ടുകാര്‍ക്ക് ഇതില്‍ സംശയം തോന്നാതിരിക്കാനുള്ള പ്രധാന കാരണവും രണ്ട് തവണ നടന്ന കൊലപാതക ശ്രമങ്ങളാണ്.

 മൂന്ന് ശ്രമങ്ങള്‍

മൂന്ന് ശ്രമങ്ങള്‍

രണ്ട് തവണ സിലിയെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് തവണയും സിലി അബോധാവസ്ഥയില്‍ ആയി ആശുപത്രിയിലായെങ്കിലും ചികിത്സയ്ക്ക് ഒടുവില്‍ മടങ്ങി വന്നു. എന്തുകൊണ്ട് സിലി അബോധാവസ്ഥയില്‍ ആയെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കും സാധിച്ചിരുന്നില്ല.

 അസുഖം ഉണ്ടെന്ന് പ്രചരണം

അസുഖം ഉണ്ടെന്ന് പ്രചരണം

അതുകൊണ്ട് തന്നെ മൂന്നാമത്തെ തവണ കുഴഞ്ഞ് വീണ് മരിച്ചതോടെ സിലിയ്ക്ക് കാര്യപ്പെട്ട എന്തോ അസുഖം ഉണ്ടെന്ന പ്രചരണം ശക്തമായി. ഇതോടെ പോസ്റ്റുമാര്‍ട്ടം എന്ന ആവശ്യം സിലിയുടെ ഭര്‍ത്താവ് ഷാജുവോ മറ്റ് കുടുംബക്കാരോ പോലും ആവശ്യപ്പെട്ടില്ല.

 സംശയത്തിന് ഇടയില്ലാതെ

സംശയത്തിന് ഇടയില്ലാതെ

ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്‍റേയും മാതാവ് അന്നമ്മയുടേയും മരണം സ്വാഭാവികമാണെന്ന വരുത്തി തീര്‍ക്കാനും ജോളിയ്ക്ക് അറെ പണി പെടേണ്ടി വന്നില്ല.വാര്‍ധക്യ സംബന്ധമായ അസ്വസ്ഥതകളാണ് മരണത്തിന് വഴിവെച്ചതെന്നായിരുന്നു ഏവരും വിശ്വസിച്ചിരുന്നത്.

 ആസൂത്രണം ചെയ്തത്

ആസൂത്രണം ചെയ്തത്

ഇരുവരും വിഷം ഉള്ളില്‍ ചെന്നതോടെ ഛര്‍ദ്ദിച്ച് അവശരായെങ്കിലും മറ്റ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതായതോടെ ഈ മരണങ്ങളും സ്വാഭാവിക മരണമെന്ന് സ്ഥാപിക്കപ്പെട്ടു. ജോളി ഏറ്റവും കൂടുതല്‍ ആസൂത്രണം നടത്തി കൊല ചെയ്തത് അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിനെ ആണ്.

 ഞെരുങ്ങി, ഭയന്നു

ഞെരുങ്ങി, ഭയന്നു

റോയിയുടെ മരണത്തില്‍ പോസ്റ്റുമാര്‍ട്ടം ആവശ്യപ്പെട്ടത് മാത്യുവായിരുന്നു. ഇതാണ് ജോളിയ്ക്ക് മാത്യുവിനോട് പക വരുത്തിയത്. വ്യക്തമായ ആസൂത്രണമായിരുന്നു മാത്യുവിനെ കൊലപ്പെടുത്താന്‍ ജോളി നടത്തിയത്. മാത്യുവിന്‍റെ ഭാര്യ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു കൊല.

 സംശയമില്ല

സംശയമില്ല

മദ്യത്തില്‍ സയനൈഡ് കലക്കിയാണ് മാത്യുവിന് നല്‍കിയത്. മരണം ഉറപ്പാക്കിയ ശേഷമായിരുന്നു ജോളി മറ്റുള്ളവരെ വിളിച്ച് കൂട്ടിയത്. എന്നാല്‍ എല്ലാവരും ഓടിക്കൂടിയപ്പോള്‍ മാത്യു ഞെരുങ്ങി. എന്തോ അവ്യക്തമായി വിളിച്ച് പറയുകയും ചെയ്തു. ഇതോടെ ജോളി അവിടെ നിന്ന് അപ്രത്യക്ഷയായി. എന്നാല്‍ അപ്പോള്‍ പോലും ആര്‍ക്കും ജോളിയെ ഒരു തരിമ്പ് പോലും സംശയം തോന്നിയില്ല.

എൻഐടി ക്യാംപസ്സിനടുത്ത് ജോളിക്ക് ഫ്ളാറ്റ്, ദുരൂഹം! 4 ഫോണുകൾ, ജില്ലയ്ക്ക് അകത്തും പുറത്തും ബന്ധങ്ങൾ

എന്‍എസ്എസ് നിലപാട് ബിജെപിക്ക് അനുകൂലമെന്ന് കുമ്മനം; പ്രകോപിപ്പിക്കാന്‍ ഇല്ലെന്ന് കോടിയേരി

English summary
This is how jolly hide all 6 murders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X