കേരളത്തിലും തമിഴ്നാട്ടിലും ദരിദ്രര്‍ കുറവ്; മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യസ്തമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ദാരിദ്രരുള്ള പട്ടിക നീതി അയോഗ് പുറത്ത് വിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങലാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. കേരളവും, തമിഴ്നാടും പട്ടികയില്‍ ഏറ്റവും താഴെയുമാണ്. കേരളത്തില്‍ 0.79 ശതമാനം ദരിദ്രകര് മാത്രമാണുള്ളത് എന്നാണ് പട്ടികയില്‍ പറയുന്നത്. തമിഴ്നാട്ടില്‍ 4.89 ശതമാനം മാത്രമാണ് ദരിദ്രരുള്ളത്. ആരോഗ്യം, വിദ്യഭ്യാസം, ജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ദാരിദ്രത്തെ അളക്കുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്കൂള്‍ വിദ്യാഭ്യാസം, സ്കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയും അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളിലെ ദാരിദ്രത്തെ വിലയിരുത്തുന്നത്.
ഇത് തന്നെയാണ് കേരളത്തിലും തമിഴ്നാട്ടിലും ദരിദ്രരുടെ എണ്ണം കുറയാനുണ്ടായ സാഹചര്യവും. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ 2015-26 വര്‍ഷത്തെ കാലയളവിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എംപിഐ റിപ്പോര്‍ട്ടെന്ന് നീതി അയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ പറഞ്ഞു. ആരോഗ്യം, വിദ്യഭ്യാസം, പോഷകാഹാരം തുടങ്ങിയ മേഖലകള്‍ ഉള്‍കൊള്ളുന്ന 12 ഘടകങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേശീയ എംപിഐ കണക്കെടുപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യം, വിദ്യഭ്യാസം, ജീവിത നിലവാരം എന്നിവ സമീപ കാലങ്ങളിലുണ്ടായ മാറ്റമാണ് കേരളത്തിലും, തമിഴ്നാട്ടിലും മറ്റും ദാരിദ്രരുടെ കുറവിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂചിക പ്രകാരം ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള സംസ്ഥാനം ബീഹാറാണ് 51.91 ശതമാനം ബീഹാറിലെ ദരിദ്രരുടെ കണക്ക്. 42.61 ശതമാനം ജാര്‍ഖണ്ഡിലും, 37.79 ശതമാനം ഉത്തര്‍പ്രദേശിലും, 36.65 ശതമാനം മധ്യപ്രദേശിലും, 32.67 ശതമാനം മേഘാലയിലും ദാരിദ്രം അനുഭവിക്കുന്ന ജനങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏറ്റവും കുറവ് കേരളത്തിലാണ് 0.71 ശതമാനം മാത്രമാണ് കേരളത്തില്‍ ദാരിദ്രം അനുഭവിക്കുന്നവരുള്ളത്. തൊട്ടു പിന്നാലെ സിക്കിം, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. കേരളത്തിന് പുറമേ പട്ടികയില്‍ ഏറ്റവും താഴെ, ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഗോവയില്‍ 3.76 ശതമാനം, സിക്കിം 3.82 ശതമാനം, തമിഴ്നാട് 4.89 ശതമാനം, പഞ്ചാബ് 5.59 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദരിദ്രരുടെ എണ്ണം കുറവായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരണം ജനസംഖ്യയുടെ എണ്ണത്തിലെ കുറവ് മൂലമാണിത്.
-
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications