• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിച്ച എൽഡിഎഫ് തന്ത്രം ഇങ്ങനെ

തിരുവനന്തപുരം; ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതിന്റെ ക്രിസ്ത്യൻ വോട്ടുബാങ്കിൽ വലിയ വിള്ളൽ വീണു. 2016 ൽ 35 ശതമാനം ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ച മുന്നണിക്ക് 2019 ആയപ്പോഴേക്കും ലഭിച്ചത് 25 ശതമാനം വോട്ടുകളായിരുന്നു. . 2016 ൽ 51 ശതമാനം വോട്ടുകൾ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ലഭിച്ച യുഡിഎഫ് ആകട്ടെ 2019 ൽ അത് 70 ശതമാനമായി വർധിപ്പിക്കുകയും ചെയ്തു.

ഇതിനിടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി കൂടി ആരംഭിച്ചതോടെ സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള സമുദായത്തെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ എൽഡിഎഫും ശക്തമാക്കി.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

ഹാഗിയ സോഫിയ വിഷയം

ഹാഗിയ സോഫിയ വിഷയം

ഇതിൽ നിർണായകമായിരുന്നു ഹാഗിയ സോഫിയ വിഷയം .ഒരു കാലത്തു ഓർത്തോഡോക്സ് ക്രിസ്ത്യാനികളുടെ ദേവാലയമായിരുന്ന ഒന്നര സഹസ്രാബ്ദം പഴക്കമുള്ള ഇസ്താംബൂളിലെ ഹാഗിയ സോഫിയ, മ്യൂസിയം അല്ലെന്ന കോടതിവിധി വന്നതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് ത്വയിബ്ബ് എർദോഗാൻ അത് മുസ്ലീം പള്ളിയാക്കി മാറ്റാൻ തിരുമാനിച്ചു.. നടപടിയിൽ ലോകമെമ്പാടും കടുത്ത വിമർശനമായിരുന്നു ഉയർന്നത്.എന്നാൽ ഇങ്ങ് കേരളത്തിൽ അന്ന് വിഷയത്തിൽ തുർക്കിയെ പിന്തുണച്ച് കൊണ്ട് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗ് രംഗത്തെത്തി.ലീഗ് നേതാവ് സാദ്ദിഖലി ചന്ദ്രികയുടെ മുഖപത്രത്തിൽ മതമൗലികവാദികളായ ഉര്‍ദുഖാന്‍ ഭരകൂടത്തിന്റെ തീരുമാനത്തെ ന്യായീകരിച്ച് ലേഖനമെഴുതി.

എതിർത്ത് സിപിഎം

എതിർത്ത് സിപിഎം

മുസ്ലീം സമുദായത്തിനെതിരെ ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ കടുത്ത അതൃപ്തിക്കാണ് ഇത് വഴിവെച്ചത്. ലീഗീന്റെ പ്രതികരണത്തിനെതിരെ കാത്തോലിക സഭ മേലാധ്യക്ഷൻമാർ ഉൾപ്പെടെ അന്ന് രംഗത്തെത്തിയിരുന്നു.അതേസമയം വിഷയത്തിൽ സിപിഎം ലീഗിനെതിരെ രംഗത്തെത്തി. ഭരണകൂടത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കുള്ള പിന്തുണ കൂടിയാണ് സ്വാദിഖലി തങ്ങളുടെ ലേഖനമെന്നായിരുന്നു അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉയർത്തിയ വിമർശനം.

 കോൺഗ്രസിന്റെ മൗനം

കോൺഗ്രസിന്റെ മൗനം

മ്യൂസിയം പള്ളിയാക്കിയതിനെ പിന്തുണച്ച ലീഗിന് ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിച്ചതിനെ എങ്ങിനെ എതിര്‍ക്കാനാകുമെന്നും കോടിയേരി ചോദിച്ചിരുന്നു. ഹാഗിയ സോഫിയ വിഷയം മുസ്ലിം ലീഗ് ന്യായീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു. ഇത് യുഡിഎഫിനെതിരെ പ്രത്യേകിച്ച് കോൺഗ്രസിനെതിരായ വികാരം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിന് വഴിവെച്ചു.

സംവരണ വിഷയത്തിലും

സംവരണ വിഷയത്തിലും

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ മറ്റ് സംവരണങ്ങൾ അർഹത ഇല്ലാത്തവർക്ക് സർക്കാർ ജോലിയ്ക്ക് 10 ശതമാനം സംവരണം നൽകാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീകത്തിനെതിരെ മുസ്ലീം സമുദായവും ലീഗ് നേതാക്കളും രംഗത്തെത്തിയതും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ അതൃപ്തിക്ക് കാരണമായി.കേരളത്തിലെ ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ ഭൂരിഭാഗവും മുസ്‌ലിംകൾ തട്ടിയെടുക്കുന്നുവെന്ന് സഭാ നേതാക്കൾ പ്രധാനമന്ത്രിയോട് പോലും പരസ്യമായി പരാതിപ്പെടുന്ന സാഹചര്യം ഉണ്ടായി.

ഇടഞ്ഞ് ഓർത്തഡോക്സ് സഭ

ഇടഞ്ഞ് ഓർത്തഡോക്സ് സഭ

പള്ളിത്തര്‍ക്കത്തില്‍ സെമിത്തേരി ബില്‍ കൊണ്ടുവന്ന ഇടത് സര്‍ക്കാറിന്‍റെ ഇടപെടലും നിർണായകമായാണ് വിലയിരുത്തപ്പെട്ടത്.ശവമടക്കുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്-യാക്കോബായ തർക്കം സംഘർഷത്തിലേക്ക് കടന്നതോടെയായിരുന്നു സർക്കാർ ബിൽ കൊണ്ടുവന്നത്.പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങൾക്ക് കുടുംബകല്ലറയുളള സെമിത്തേരിയിൽ തന്നെ മൃതദേഹം അടക്കം ചെയ്യാൻ ബില്ല് അനുമതി നൽകുന്നുണ്ട്. എന്നാൽ ബിൽ യാക്കോബായ സഭയെ സഹായിക്കാനും സുപ്രീംകോടതി വിധിയെ അസ്ഥിരപ്പെടുത്താനുളള സർക്കാരിന്‍റെ ആസൂത്രിത നീക്കമെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്.

കേരള കോൺഗ്രസ് (എം)

കേരള കോൺഗ്രസ് (എം)

ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വളരെ സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തെ മുന്നണിയിലേക്ക് സ്വീകരിച്ചതും ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ചാണ്.

കഴിഞ്ഞ 40 വർഷത്തോളം യുഡിഎഫിനൊപ്പം ഉറച്ച് കേരള കോൺഗ്രസ് കെഎം മാണിയുടെ മരണത്തെ തുടർന്നുണ്ടായ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് മുന്നണി ബന്ധം അവസാനിപ്പിച്ച് എൽഡിഎഫിൽ എത്തിയത്. മധ്യകേരളത്തിലെ നിര്‍ണായക വോട്ടുബാങ്കായ ക്രിസ്ത്യാനികളെ ഒപ്പം നിർത്തുകയെന്നത് ജോസ് കെ മാണി വിഭാഗത്തിന് വലിയൊരു ജോലിയല്ല. ഇതിന്റെ ഫലം തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറെ വ്യക്തമായിരുന്നു. എൽഡിഎഫിന് കടന്ന് പറ്റാൻ കഴിയാതിരുന്ന മേഖലയിൽ അടക്കം കൂറ്റൻ മുന്നേറ്റം നേടാൻ മുന്നണിക്ക് സാധിച്ചിരുന്നു.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ നെഞ്ചത്ത് വെടിപൊട്ടിച്ച് ഒളിക്യാമറ; ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ

cmsvideo
  BJPയെ കേരളം കണ്ടംവഴി ഓടിക്കും | Oneindia Malayalam

  വോട്ട് വിഹിതം കുറഞ്ഞിട്ടും 23 സീറ്റുകള്‍ വര്‍ധിപ്പിച്ച ഇടത്; കൂപ്പ് കുത്തിയ യുഡിഎഫ്; ഇത്തവണയെന്ത്

  മലപ്പുറത്ത് എൽഡിഎഫ് 8 സീറ്റ് നേടും; തവനൂരിൽ അത്ഭുതമൊന്നും സംഭവിക്കില്ലെന്നും കെടി ജലീൽ

  സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം

  English summary
  this is how LDF tried to turn anti-Muslim sentiment in the Christian community into votes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X