Get Updates
Get notified of breaking news, exclusive insights, and must-see stories!

17 കാരിയെ ഗർഭിണിയാക്കി..പരാതിക്ക് പിന്നാലെ മുങ്ങി..വിദേശത്തേക്ക് കടക്കാനും ശ്രമം..പോലീസ് കുടുക്കിയത് ഇങ്ങനെ

കൊച്ചി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയായ ടിക് ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ (അമ്പിളി-19) യെ പോലീസ് കുടുക്കുയിതത് തന്ത്രപരമായി. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പാരതി നൽകിയതോടെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമവും നടത്തി. ഇതിനിടയിലാണ് പ്രതിയെ പോലീസ് കുടുക്കിയത്. വിവരങ്ങളിലേക്ക്

കടൽക്ഷോഭത്തിൽ തകർന്ന തിരുവനന്തപുരം ശംഖുമുഖം ബീച്ച്- ചിത്രങ്ങൾ

വീട്ടിലെത്തിച്ച്

വീട്ടിലെത്തിച്ച്

കഴിഞ്ഞ വർഷമായിരുന്നു തൃശ്ശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ 17 കാരിയെ ടിക് ടോക്ക് താരം അമ്പിള് പരിചയപ്പെട്ടത്.സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് മൊബൈലിൽ ബന്ധപ്പെട്ടു. പെൺകുട്ടിയുമായി അടുപ്പത്തിലായതോടെ അമ്പിളി പെൺകുട്ടിയെ ബൈക്കിൽ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു.

ഗർഭിണിയാണെന്ന്

ഗർഭിണിയാണെന്ന്

പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് സ്വന്തം വീട്ടിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. അവിടെ വെച്ച് പീഡനത്തിരയാക്കി. സംഭവത്തിന് ആഴ്ചകൾക്ക് ശേഷം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്.

അമ്പിളി ഒളിവിൽ

അമ്പിളി ഒളിവിൽ

പെൺകുട്ടിയോട് ചോദിച്ചതോടെ അമ്പിളിയുമായുള്ള ബന്ധവും സംഭവിച്ച കാര്യങ്ങളും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. ഇതോടെ യുവാവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.ഇയാൾക്കെതിരെ പെൺകുട്ടി പോലീസിന് മൊഴി നൽകുകയും ചെയ്തു.അതേസമയം പെൺകുട്ടിയുടെ വീട്ടുകാർ പോലീസിനെ സമീപിച്ചതോടെ അമ്പിളി ഒളിവിൽ പോയി.

വിദേശത്തേക്ക് കടക്കാനും

വിദേശത്തേക്ക് കടക്കാനും

രണ്ടാഴ്ചയോളമായി ഇയാൾ തൃശ്ശൂരിലുള്ള ബന്ധുവീട്ടിലായിരുന്നു. ഇതിനിടയിൽ ചിലരുടെ സഹായത്തോടെ കോഴിക്കോട് നിന്ന് വിദേശത്തേക്ക് പോകാനുള്ള ശ്രമങ്ങളും അമ്പിളി നടത്തിയിരുന്നു. ഇത് മനസിലാക്കിയ പോലീസ് പാസ്പോട്ടിന്‌റെ പേരിൽ കള്ള കഥ ഉണ്ടാക്കി അമ്പിളിയെ കുടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

Recommended Video

cmsvideo
    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റിൽ
     പിതാവിനെ പിന്തുടർന്ന്

    പിതാവിനെ പിന്തുടർന്ന്

    പാസ്പോട്ട് വന്നിട്ടുണ്ടെന്നും അത് കൈപ്പറ്റണമെന്നുമായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതോടെ അമ്പിളിയുടെ അച്ഛൻ കഴിഞ്ഞ ദിവസം രാത്രി അമ്പിളി കഴിഞ്ഞിരുന്ന ബന്ധുവീട്ടിൽ എത്തുകയായിരുന്നു. നേരത്തേ തന്നെ പ്രദേശത്ത് പരിശോധന ശക്തമാക്കിയ പോലീസ് പിതാവിനെ പിന്തുടർന്ന് അമ്പിളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    പോക്സോ വകുപ്പ് ഉൾപ്പെടെ

    പോക്സോ വകുപ്പ് ഉൾപ്പെടെ

    ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും തട്ടിക്കൊണ്ട് പോകകലിനും ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയതായി പോലീസ് അറിയിച്ചു.
    സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാന്റ് ചെയ്തു.

     വൈറലായത്

    വൈറലായത്

    ടിക് ടോക്കിലൂടെ നിരവധി വീഡിയോകൾ ചെയ്ത് വൈറലായ ആളാണ് വിഘ്നേഷ്. നേരത്തേ ഇയാളുടെ ചില വീഡിയോകൾക്കെതിരെ വലിയ ട്രോളുകളും ഉയർന്നിരുന്നു. അമ്പിളിയുടെ ടിക് ടോക് വീഡിയോകളെ അര്ജുൻ എന്ന ടിക് ടോക് താരം 'റോസ്റ്റ്' ചെയ്തത് വാർത്തയായിരുന്നു.

    നോവിക്കരുതെന്ന്

    നോവിക്കരുതെന്ന്

    അതേസമയം അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ പഴയ ടിക് ടോക് വീഡിയോകളും സോഷ്യൽ മീഡിയ പോസ്റ്റുകളുമെല്ലാം ഫേസ്ബുക്കിൽ നിറയുന്നുണ്ട്. 'പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്' എന്ന ഇയാളുടെ പഴയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

    മനം കവരും അഴകിൽ ഇല്യാന- ചിത്രങ്ങൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+