കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതൊരു തുടക്കം മാത്രം'; നിരവധി നേതാക്കള്‍ എല്‍ഡിഎഫിലേക്ക് വരും: എം സ്വരാജ് വണ്‍ഇന്ത്യയോട്

Google Oneindia Malayalam News

കൊച്ചി: വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോണ്‍ഗ്രസ് വിട്ടെത്തിയ ഡി സി സി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് സ്വീകരണം നല്‍കിയതിന് പിന്നാലെ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദിലീപിനെതിരെ കേസെടുക്കാതിരിക്കാന്‍ 50 ലക്ഷം': ആ ശബ്ദം ആരുടേത്, ശരത്ത് പറയുന്നത് ഇങ്ങനെ'ദിലീപിനെതിരെ കേസെടുക്കാതിരിക്കാന്‍ 50 ലക്ഷം': ആ ശബ്ദം ആരുടേത്, ശരത്ത് പറയുന്നത് ഇങ്ങനെ

ആദ്യം കെവി തോമസ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിച്ചു. ഇപ്പോഴിതാ മണ്ഡലത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാക്കളിലൊരാളായ ഡി സി സി ജനറല്‍സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കളും പ്രവർത്തകരും ഇടത് മുന്നണിയിലേക്ക് എത്തുമെന്നും എം സ്വരാജ് വ്യക്തമാക്കി.

dileep

തൃപ്പൂണിത്തുറയില്‍ ബി ജെ പിക്ക് വോട്ട് മറിച്ചത് സി പി എം ആണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചു. തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ കണക്കുകള്‍ നമുക്ക് മുന്നിലുണ്ട്. ആ കണക്കുകള്‍ ആർക്കും പരിശോധിക്കാം. ഇവിടെ ആകെ കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായ ഒരു ഫലം വന്നത് തൃപ്പൂണിത്തുറയിലാണ്. അതാണ് ചർച്ച ചെയ്യപ്പെടുന്നത്. കൊച്ചിന്‍ കോർപ്പറേഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഒരു തരത്തില്‍ ആവർത്തിക്കുകയാണ് ചെയ്തത്.

തള്ളിമറിക്കുവാണല്ലോ മഞ്ജു ചേച്ചീ; വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍

തൃപ്പൂണിത്തുറയിലെ കാര്യമെടുക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് കുറഞ്ഞ വോട്ടുകള്‍ കൃത്യം ബി ജെ പി സ്ഥാനാർത്ഥിക്ക് കൂടിയുണ്ട്. ആ കൊടുക്കല്‍ വാങ്ങലുകള്‍ ദീർഘകാലമായിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്കുകള്‍ ആർക്കും പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ ഇവിടെ ലഭ്യമാണ്. എന്നിട്ടും കള്ളങ്ങള്‍ ഉയർത്തുന്നവർക്കെതിരെ വെറുതെ സംവദിക്കാന്‍ പോവേണ്ട ആവശ്യമില്ലെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

തൃപ്പൂണിത്തുറ ന​ഗരസഭയിലെ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍, 46-ാം വാര്‍ഡ് പിഷാരി കോവില്‍ എന്നിവയായിരുന്നു ഉപതിരഞ്ഞെടപ്പിലൂടെ സി പി എമ്മില്‍ നിന്നും ബി ജെ പി പിടിച്ചെടുത്തത്. രണ്ട് വാർഡുകളിലും യു ഡി എഫ് വോട്ടുകള്‍ ഇത്തവണ കുത്തനെ ഇടിയുകയും ചെയ്തു. കഴിഞ്ഞ തവണ 144 വോട്ട് ലഭിച്ച ഇളമനത്തോപ്പില്‍ ഇത്തവണ യു ഡി എഫ് വോട്ടുകള്‍ 70 ആയി ചുരുങ്ങി. പിഷാരി കോവില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 92 വോട്ടോളും കൂടുതല്‍ നേടിയും പരാജയപ്പെട്ടത് കോണ്‍ഗ്രസ് വോട്ടുകള്‍ ബി ജെ പിക്ക് മറിച്ചത്കൊണ്ടാണെന്നാണ് സി പി എം ആരോപിക്കുന്നത്.

English summary
'This is just the beginning'; Many leaders will come to the LDF: M Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X