'നെഗറ്റീവ് കമന്റ്സിനുള്ള മറുപടി; തല്ലാനും കൊല്ലാനും പോകുന്നില്ല': അതീവ ഗ്ലാമറസ് ലുക്കില്‍ രേണു: വിമര്‍ശനം
അതീവ ഗ്ലാമറസ് ലുക്കില്‍ ആത്മവിശ്വാസത്തോടെ റാംപ് വാക്ക് നടത്തുന്ന രേണു സുധിയുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കുന്നത്. എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന ഐഎഫ്ഇ മിസ് കേരള മത്സരവേദിയില്‍ ഷോ സ്റ്റോപ്പറായി എത്തിയതായിരുന്നു രേണു.
പരമ്പരാഗത ശൈലിയിലുള്ള കസവു വസ്ത്രമാണ് രേണു ധരിച്ചിട്ടുള്ളതെങ്കിലും ബ്രാലെറ്റ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. രേണുവിന്റെ പുതിയ മേക്ക് ഓവറില്‍ അമ്പരപ്പും അഭിനന്ദങ്ങളും വിമര്‍ശനവും പങ്കുവെയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. കൊല്ലം സുധിയുടെ മരണ ശേഷം സമൂഹ മാധ്യമങ്ങളില്‍ സജീവമായതിന്റെ പേരില്‍ വലിയ പരിഹാസങ്ങളാണ് രേണു കേട്ടിട്ടുള്ളത്.

റാംപ് വാക്കിനു ശേഷം പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയും രേണു നല്കി: രേണുവിന്റെ വാക്കുകള്‍: എനിക്കുള്ള ഓരോ നെഗറ്റീവ് കമന്റിനുമുള്ള മറുപടിയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. എന്റെ സന്തോഷം തന്നെയാണ് അവര്‍ക്കുള്ള മറുപടി. അല്ലാതെ അവരെ തല്ലാനോ കൊല്ലാനോ ഒന്നും ഞാന്‍ പോകുന്നില്ല. നേരത്തെ, എല്ലാ നടിമാര്‍ക്കും വയറു കാണിക്കാമെങ്കില്‍ എനിക്ക് എന്താ കാണിച്ചാല്‍ എന്ന് രേണു സുധി ചോദിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവും പോസിറ്റീവുമായ കമന്റ്സിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് രേണുവിന്റെ മറുപടി ഇതായിരുന്നു - 'സന്തോഷത്തോടെയാണ് കമന്റുകളെ നോക്കിക്കാണുന്നത്. കാരണം നെഗറ്റീവായാലും പോസിറ്റീവായാലും നമ്മളെ കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കമന്റുകള്‍ ഇടുന്നത്'.
റാംപ് വാക്കില്‍ വയറ് കാണുന്ന വിധമുള്ള കസവു മുണ്ടും ബ്ലൗസുമാണ് രേണു അണിഞ്ഞിരിക്കുന്നത്. അതിന് അനുയോജ്യമായ ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. തലമുടി അഴിച്ചിട്ടിരിക്കുകയാണ്. രേണുവിന്റെ ഗ്ലാമറസ് ലുക്കില്‍ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. യക്ഷിയെപ്പോലെ എന്നു വിളിച്ചാണ് പലരും ആക്ഷേപിക്കുന്നത്. എന്നാല്‍ ഇത്തരം ആക്ഷേപങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് രേണു നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമും യൂട്യൂബ്യും ഒരു പോലെ കീഴടക്കുന്ന രേണു സുധി ഇപ്പോള്‍ ഒരു ബ്രാന്‍ഡ് ആയി വളര്‍ന്നതായി പലരും അഭിപ്രായപ്പെടുന്നു. ഉദ്ഘാടനങ്ങളും ഷോര്‍ട്ട് ഫിലിമും ആല്‍ബങ്ങളുമൊക്കെയായി വലിയ തിരക്കിലാണിപ്പോള്‍ രേണു. എന്നാല്‍ രേണുവിന്റെ വസ്ത്രധാരണ രീതിയെ വിമര്‍ശിക്കുന്നവരും ഏറെയാണ്. കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലില്‍ നിന്ന് വ്യത്യസ്തമായാണ് രേണുവിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍.
അടുത്തിടെ വലിയ വിവാദങ്ങളിലും രേണു അകപ്പെട്ടിരുന്നു. കൊല്ലം സുധിയുടെ മരണശേഷം രേണുവിനും കുടുംബത്തിനും നിര്‍മിച്ചു നല്കിയ വീടാണ് വിവാദത്തിനു കാരണമായത്. വീട് നിര്‍മിച്ച് ആറു മാസത്തിനകം ചോരുന്നുണ്ടെന്ന് രേണു പറഞ്ഞത് വലിയ വിവാദമായി. അര്‍ഹതയില്ലാത്തവര്‍ക്കാണ് വീട് ലഭിച്ചത് എന്നതടക്കമുള്ള ആക്ഷേപങ്ങളും രേണുവും കുടുംബവും കേള്‍ക്കാനിടയായി. കൊല്ലം സുധിയുടെ മുന്‍ ഭാര്യ എന്ന് അവകാശപ്പെട്ട് രംഗത്തു വന്ന വീണയുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിച്ചിട്ടില്ല.
എന്തായാലും വ്യത്യസ്ഥമായ കണ്ടന്റുകളുമായി എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാനുള്ള രേണുവിന്റെ കഴിവിനെയും പരിഹാസങ്ങളില്‍ തളരാത്ത കോണ്‍ഫിഡന്‍സിനെയും നിരവധി പേര് അഭിനന്ദിക്കുന്നുണ്ട്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications