കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിക്കെതിരെ വാളെടുത്ത് സംസ്ഥാന ബിജെപി നേതാക്കള്‍! നല്‍കുന്നത് തെറ്റായ സന്ദേശം

  • By
Google Oneindia Malayalam News

തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി ദില്ലിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേും കണ്ടിരുന്നു. എന്നാല്‍ അബ്ദുള്ളക്കുട്ടിയെ ബിജെപി പ്രവേശനത്തിനെതിരെ വാളെടുത്തിരിക്കുകയാണ് സംസ്ഥാന ബിജെപിയിലെ ഒരുവിഭാഗം നേതാക്കള്‍.

modiap

<strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്</strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്

മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ തന്നെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനുമെല്ലാം അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെ ബിജെപി പ്രവേശം ഏറെ കുറേ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടിയില്‍ എന്ത് പദവി നല്‍കുമെന്നോ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമോയെന്നോ ഉള്ള കാര്യങ്ങളൊന്നും അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ക്ക് അറിവില്ല.

<strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി </strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി

അബ്ദുള്ളക്കുട്ടിക്ക് സഹമന്ത്രി സ്ഥാനം വരെ ലഭിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇതാണ് ബിജെപി ജില്ലാ അധ്യക്ഷന്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജില്ലാ നേതാക്കളെ തഴഞ്ഞ് പുറത്ത് നിന്നുള്ളവരെ പരിഗണിക്കുന്ന ദേശീയ നേതൃത്വത്തിന്‍റെ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവിനെ ബിജെപിയില്‍ പ്രവേശിപ്പിക്കുന്നത് അണികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും നേതാക്കള്‍ പറയുന്നു.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതാക്കളുടെ യോഗത്തിലും ഇത് സംബന്ധിച്ച് പ്രതിഷേധം ഉയര്‍ന്നു. അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിക്ക് വേണ്ടെന്നാണ് നേതാക്കളില്‍ ഒരു വിഭാഗം യോഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വമാണ് തിരുമാനമെടുക്കേണ്ടതെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം.

<strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്</strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്

English summary
This is not fair, says kerala BJP leaders about abdullkutty's move to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X