'ഈ കാഴ്ച സങ്കടകരം, ഇയാൾ മാത്രം അനുഭവിച്ചാൽ മതിയോ?'; ഫോട്ടോ പങ്കുവെച്ച് അനിൽ അക്കര
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലിറങ്ങിയ പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. ശിവശങ്കറിന്റെ ഇപ്പോഴതെ അവസ്ഥ സങ്കടകരമാണെന്നും കേസിൽ ഇയാൾ മാത്രം ശിക്ഷ അനുഭവിച്ചാൽ മതിയോ എന്നുമാണ് അനിൽ അക്കരെ ഫേസ്ബുക്കിൽ കുറിച്ചത്.
അദ്ദേഹത്തിൻറെ കുറിപ്പ് ഇങ്ങനെ-സത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്.
എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം, ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ ?', പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ലൈഫ് മിഷൻ കേസിൽ സുപ്രീം കോടതിയിൽ നന്നും ജാമ്യം ലഭിച്ച ശിവശങ്കർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ചികിത്സാ ആവശ്യങ്ങൾക്കാണ് സുപ്രീം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചത്.

നട്ടെല്ലിന് ചികിത്സ വേണമെന്നായിരുന്നു ശിവശങ്കർ കോടതിയെ അറിയിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് വ്യക്തമാക്കുന്ന എറണാകുളം മെഡിക്കൽ കോളേജ് നൽകിയ റിപ്പോർട്ടും ശിവശങ്കർ കോടതിയിൽ സമർപ്പിച്ചിരുന്നു.അതേസമയം കർശന വ്യവസ്ഥകളോടെയാണ് കോടതി ശിവശങ്കറിന് ജാമ്യം നൽകിയത്.
ജാമ്യ കാലയളവിൽ ശിവശങ്കർ വീടും ആശുപത്രിയിലും ആശുപത്രിക്ക് സമീപമുള്ള സ്ഥലങ്ങളിലും ഒഴികെ മറ്റൊരിടത്തേക്കും പോകരുതെന്നും ജാമ്യ കാലയളവിൽ സാക്ഷികളെ സ്വാധീനിക്കാനോ അന്വേഷണത്തെ വഴിതിരിച്ചുവിടാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. 170 ദിവസമാണ് ശിവശങ്കർ ജയിൽ കഴിഞ്ഞത്.
ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു കേസിൽ വീണ്ടും ശിവശങ്കർ റിമാന്റിലായത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴിയാണ് കേസിൽ ശിവശങ്കറിനെ കുടുക്കിയത്. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി സംബന്ധിച്ച് സ്വപ്ന ഇജിക്ക് നൽകിയ മൊഴിയാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ച്ത
അക്കൗണ്ടിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു സ്വപ്നയുടെ അക്കൗണ്ടിൽ നിന്നും ഈ പണം ഇഡി കണ്ടെത്തിയത്. എന്നാൽ സ്വപ്നയുടെ മൊഴി ശിവശങ്കർ നിഷേധിച്ചിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നും യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കമുള്ള യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്ന്നാണ് ശിവശങ്കറിന്റെ വാദം.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications