'ഇത് ഞെട്ടിക്കുന്നത്..യെച്ചൂരി ഇതെല്ലാം എങ്ങനെ ന്യായീകരിക്കും';സർക്കാർ തിരുമാനത്തിനെതിരെ പി ചിദംബരം
തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ പോലീസ് നിയമ ഭേദഗതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. തിരുമാനം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ചിദംബരം ഇത്തരം തിരുമാനങ്ങളെ തന്റെ സുഹൃത്ത് യെച്ചൂരി എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ നടപടിയേയും ചിദംബരം വിമർശിച്ചു.

'സാമൂഹിക മാധ്യമങ്ങളില്‍ 'കുറ്റകകരമായ' പോസ്റ്റ് പങ്കുവെച്ചാൽ അഞ്ചു വര്‍ഷം തടവ് നല്കുന്ന നിയമം കൊണ്ടുവന്ന കേരള സർക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതാണ്' എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
ബാർ കോഴ കേസ് അന്വേഷിക്കാനുള്ള തിരുമാനത്തിനെതിരായ പ്രതികരണം ഇങ്ങനെ-നാലുതവണ പരിശോധിച്ച് ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ച കേസിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേർക്കാനുള്ള തിരുമാനവും ഞെട്ടിക്കുന്നതാണ്.എന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ കടുത്ത തിരുമാനങ്ങളെ എങ്ങനെ ന്യായീകരിക്കും'; ചിംദംബരം ട്വീറ്റിൽ ചോദിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന സൈബര്‍ അതിക്രമങ്ങളെ തടയാന്‍ പര്യാപ്തമായ നിയമങ്ങളില്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ടില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഏതെങ്കിലും തരത്തിലുള്ള വിനിമയ മാധ്യമത്തിലൂടെ ഒരു വ്യക്തിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്തയോ പ്രചാരണങ്ങളോ വന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10000 പിഴയോ രണ്ടും കൂടിയോ ചുമത്താം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.
സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ അംഗീകാരം നല്‍കിയത്.അതേസമയം നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നുമാണ് നിയമവദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications