• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇത് ഞെട്ടിക്കുന്നത്..യെച്ചൂരി ഇതെല്ലാം എങ്ങനെ ന്യായീകരിക്കും';സർക്കാർ തിരുമാനത്തിനെതിരെ പി ചിദംബരം

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ പോലീസ് നിയമ ഭേദഗതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. തിരുമാനം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ചിദംബരം ഇത്തരം തിരുമാനങ്ങളെ തന്റെ സുഹൃത്ത് യെച്ചൂരി എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ നടപടിയേയും ചിദംബരം വിമർശിച്ചു.

'സാമൂഹിക മാധ്യമങ്ങളില്‍ 'കുറ്റകകരമായ' പോസ്റ്റ് പങ്കുവെച്ചാൽ അഞ്ചു വര്‍ഷം തടവ് നല്‍കുന്ന നിയമം കൊണ്ടുവന്ന കേരള സർക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതാണ്' എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

ബാർ കോഴ കേസ് അന്വേഷിക്കാനുള്ള തിരുമാനത്തിനെതിരായ പ്രതികരണം ഇങ്ങനെ-നാലുതവണ പരിശോധിച്ച് ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ച കേസിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേർക്കാനുള്ള തിരുമാനവും ഞെട്ടിക്കുന്നതാണ്.എന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ കടുത്ത തിരുമാനങ്ങളെ എങ്ങനെ ന്യായീകരിക്കും'; ചിംദംബരം ട്വീറ്റിൽ ചോദിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന സൈബര്‍ അതിക്രമങ്ങളെ തടയാന്‍ പര്യാപ്തമായ നിയമങ്ങളില്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ടില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഏതെങ്കിലും തരത്തിലുള്ള വിനിമയ മാധ്യമത്തിലൂടെ ഒരു വ്യക്തിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്തയോ പ്രചാരണങ്ങളോ വന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10000 പിഴയോ രണ്ടും കൂടിയോ ചുമത്താം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.

സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ അംഗീകാരം നല്‍കിയത്.അതേസമയം നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നുമാണ് നിയമവദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടില്‍ ലക്ഷ്യം കാണാതെ അമിത് ഷാ; 5 വര്‍ഷത്തിനകം മാറ്റം, സഖ്യം ഞാന്‍ നോക്കാമെന്ന് ഉറപ്പ്

'ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാർ ആകരുത്'; വിമർശകരുടെ വായടിപ്പിച്ച് തോമസ് ഐസകിന്റെ മറുപടി

'ലേശം ഉളുപ്പ്..മോഹൻലാലിന് നട്ടെലില്ല,മമ്മൂട്ടി സൂത്രശാലിയാണ്'; ടിനിയുടെ പോസ്റ്റിന് താഴെ പൊങ്കാല

ഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളി

ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു'

English summary
'This is shocking ..' How can Yechury justify all this'; P Chidambaram opposes Kerala government decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X