Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് ഭഗവാന്റെ അനുഗ്രഹം'; ഫിഫ്റ്റി ഫിഫ്റ്റിയുടെ 1 കോടി ക്ഷേത്രം മേൽശാന്തിക്ക്

ഇടുക്കി: 'ഭഗവാൻ തന്ന ഭാഗ്യമല്ലാതെന്താണ്',ഇടുക്കി കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയായ മധുസൂദന് പറയാൻ വാക്കുകളില്ല. കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് മധുസൂദന് ലഭിച്ചത്. എഫ് ടി 506060 എന്ന നമ്പറിനാണ് സമ്മാനം.

20 വര്‍ഷമായി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്ന മധുസൂദനന്‍ സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ്. മുമ്പ് ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്.ഇതുവരെ നേടിയ ഏറ്റവും ഉയർന്ന സമ്മാനം 5000 രൂപ‌യായിരുന്നു.

lotteryh-

അഞ്ച് വർഷം മുൻപെടുത്ത ഒരു നമ്പറിന്റെ വ്യത്യാസത്തിൽ ഒന്നാം സമ്മാനം നഷ്ടമായിരുന്നു.എന്തായാലും അഞ്ച് വർഷങ്ങൾക്കിപ്പുറം വലിയ സമ്മാനം ലഭിച്ചത് ഭഗവാന്റെ അനുഗ്രഹമാണെന്നാണ് മധുസൂദനൻ പറയുന്നത്. തിരുമേനിക്ക് ലഭിച്ച സൗഭാഗ്യത്തില്‍ ക്ഷേത്രം ഭാരവാഹികളും വിശ്വാസികളും ഏറെ സന്തോഷത്തിലാണ്.

അതേസമയം ഫിഫ്റ്റി ഫിഫ്റ്റ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FN 110573 എന്ന നമ്പറിനാണ് ലഭിച്ചത്. ചേർത്തലയിൽ വിറ്റ ടിക്കറ്റിനണ് സമ്മാനം.

മൂന്നാം സമ്മാനം (5000)
0060 0703 0706 0714 0886 0963 1970 2449 2653 3501 3672 4053 5513 5667 5941 6321 7811 7966 8175 8563 8825 9060 9736

നാലാം സമ്മാനം (2000)

0384 0561 0728 1280 1535 3477 4525 5766 6649 6721 7329 9562

അഞ്ചാം സമ്മാനം (1,000 )

1634 1798 2094 2264 2735 2860 3078 3479 3948 4261 4621 5455 6713 6737 6927 7079 7640 7923 8020 8276 9238 9503 9607 9936

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+